ഞായറാഴ്ച പഞ്ചാബ് എഫ്‌സിക്കെതിരായ തങ്ങളുടെ വരാനിരിക്കുന്ന മത്സരത്തിലും സ്ട്രൈക്കർ ജീസസ് ജിമിനസ് ഉണ്ടാകില്ല എന്ന് കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ഇടക്കാല മാനേജർ ടിജി പുരുഷോത്തമൻ സ്ഥിരീകരിച്ചു. അടുത്ത രണ്ട് മത്സരങ്ങളിൽ ജീസസും വിബിനും ഉണ്ടാകില്ല എന്നും അത് കഴിഞ്ഞ് മടങ്ങി വരുമെന്നും പുരുഷോത്തമൻ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ രണ്ട് മത്സരങ്ങൾ നഷ്‌ടമായ ജീസസ് ടീമിൻ്റെ സമീപകാല പോരാട്ടങ്ങളിൽ പ്രധാന അസാന്നിധ്യമായിരുന്നു. നിലവിൽ 14 മത്സരങ്ങളിൽ നിന്ന് 14 പോയിൻ്റുമായി 10-ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്, പഞ്ചാബ് എഫ്‌സിക്കെതിരെ വിജയം നേടിക്കൊണ്ട് പ്ലേ ഓഫ് പ്രതീക്ഷകൾ കാക്കാൻ ആകും ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക. പരിക്ക് മാറിയ ഐമൻ പഞ്ചാബിനെതിരെ കളിക്കും എന്നും പുരുഷോത്തമൻ പറഞ്ഞു.