“ഈ വിജയം ജെസ്സലിനും രാഹുലിനും ആൽബിനോക്കും സമർപ്പിക്കുന്നു” – ഇവാൻ

20220112 231742

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുകമാനോവിച് ഇന്നത്തെ വിജയം പരിക്കേറ്റ് ടീമിനൊപ്പം ഇല്ലാത്ത താരങ്ങൾക്ക് ആയി സമർപ്പിക്കുന്നു എന്ന് പറഞ്ഞു. ഇന്ന് ഒഡീഷയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ചിരുന്നു. ഈ വിജയം ഇത്ര നാളും നടത്തിയ പ്രകടനത്തിന്റെ തുടർച്ചയ്ക്ക് അത്യാവശ്യമായിരുന്നു എന്ന് ഇവാൻ പറഞ്ഞു. ഇന്നത്തെ വിജയം പ്രത്യേകത ഉള്ളതായിരുന്നു. കാരണം പരിക്ക് കാരണം മാറ്റങ്ങൾ വേണ്ടി വന്നു ഇന്ന്. പരിശീലകൻ പറഞ്ഞു.

ഈ വിജയം ഇന്ന് പരിക്കേറ്റ് ടീമിനൊപ് ഇല്ലാത്ത ക്യാപ്റ്റൻ ജെസ്സലിനും ഒപ്പം പരിക്ക് കാരണം ടീമിനൊപ്പം കുറേ ആയി ഇല്ലാത്ത രാഹുലിനും ആൽബിനോക്കും സമർപ്പിക്കുന്നു എന്ന് കോച്ച് പറഞ്ഞു. ഇങ്ങനെ തുടർച്ചയായി നല്ല രീതിയിൽ കളിക്കുക എളുപ്പമല്ല എന്നും ടീമിൽ അഭിമാനം ഉണ്ട് എന്നും ജെസ്സൽ പറഞ്ഞു.

Previous articleസെവൻസ് സീസൺ മത്സരങ്ങൾ നിർത്തിവെച്ചു, കൊറോണ സാഹചര്യം പരിശോധിച്ച് പുനരാരംഭിക്കും
Next articleഎൽ ക്ലാസികോ തുടർച്ചയായ അഞ്ചാം തവണയും റയൽ മാഡ്രിഡിന് ഒപ്പം, ബാഴ്സലോണക്ക് മടക്ക ടിക്കറ്റ് നൽകി റയൽ സൂപ്പർ കപ്പ് ഫൈനലിൽ