ജെറിയുടെ സൈനിംഗ് ഒഡീഷ എഫ് സി പ്രഖ്യാപിച്ചു

Newsroom

ഡിഫൻഡർ ജെറി ലാൽറിൻസുവാല ഇനി ഒഡീഷ എഫ് സിയിൽ. താരത്തെ ഒരു വർഷത്തെ കരാറിൽ ഒപ്പുവെച്ചതായി ക്ലബ് ഇന്ന് അറിയിച്ചു. കഴിഞ്ഞ സീസണിൽ ജെറി ഈസ്റ്റ് ബംഗാളിനായായിരുന്നു കളിച്ചത്. അതിനു മുമ്പ് ആറു വർഷത്തോളം ചെന്നൈയിനൊപ്പം ആയിരുന്നു ജെറി ലാൽറിൻസുവാല കളിച്ചിരുന്നത്‌.

ജെറി 23 07 17 02 07 07 803

“ഒഡീഷ എഫ്‌സി വലിയ അഭിലാഷമുള്ള ഒരു ക്ലബ്ബാണ്, അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ തികച്ചും ത്രില്ലിലാണ്.”

“വർഷങ്ങളായി ഈ ക്ലബിൽർ നിരവധി കളിക്കാരെ അറിയാവുന്ന ആളാണ് ഞാൻ, ഉടൻ തന്നെ അവരോടൊപ്പം ചേരാനും ഈ ആവേശകരമായ പുതിയ വെല്ലുവിളി ആരംഭിക്കാനും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.” ജെറി പറഞ്ഞു.

24കാരനായ താരം ചെന്നൈയിനായി 103 മത്സരങ്ങൾ കളിച്ചിരുന്നു. 2016ൽ ഐ എസ് എൽ എമേർജിങ് പ്ലയർ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള താരം ഒരു ഐ എസ് എൽ കിരീടം ചെന്നൈയിന് ഒപ്പം നേടിയിട്ടുണ്ട്. എ ഐ എഫ് എഫ് എലീറ്റ് അക്കാദമിയിലൂടെ വളർന്നു വന്ന താരം മുമ്പ് ഇന്ത്യക്ക് ആയും കളിച്ചിട്ടുണ്ട്. ലോണിൽ ഡി എസ് ജി ശിവജിയൻസിനായി ഐലീഗിലും കളിച്ചിരുന്നു‌