കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ യുവ മധ്യനിര താരം ജീക്സൺ സിംഗ് ക്ലബ് വിടാൻ സാധ്യത. ജീക്സൺ ക്ലബ് വിടും എന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. ജീക്സൺ ഇപ്പോൾ ബ്ലാസ്റ്റേഴ്സിനൊപ്പം പ്രീസീസൺ ടൂറിലാണ് ജീക്സൺ. താരം മറ്റു ക്ലബുകളിൽ നിന്നുള്ള ഓഫറുകൾ ഇപ്പോൾ പരിഗണിക്കുന്നുണ്ട്.
താരത്തെ തേടി മൂന്ന് ഐ എസ് എൽ ക്ലബുകൾ രംഗത്ത് ഉള്ളതായി റിപ്പോർട്ട്. നല്ല ഓഫർ ലഭിച്ചാൽ ബ്ലാസ്റ്റേഴ്സും താരത്തെ വിൽക്കും. കേരള ബ്ലാസ്റ്റേഴ്സ് ജീക്സണെ വിൽക്കാനായി ഉയർന്ന തുകയാണ് ചോദിക്കുന്നത്.
ജീക്സണായി മുംബൈ സിറ്റി ഉൾപ്പെടെ മൂന്ന് ക്ലബുകൾ രംഗത്ത് ഉണ്ട്. മുംബൈ സിറ്റിയുടെ മധ്യനിര താരം അപുയിയയെ മോഹൻ ബഗാൻ സൈൻ ചെയ്തതോടെ മുംബൈ സിറ്റി ഒരു ഇന്ത്യൻ മധ്യനിര താരത്തിനായുള്ള അന്വേഷണത്തിൽ ആണ്. ജീക്സൺ ആണ് മുംബൈ സിറ്റി ലക്ഷ്യമിടുന്ന താരം.
ജീക്സൺ സിംഗിന് ഇനി ഒരു വർഷത്തെ കരാർ കൂടെയാണ് ബ്ലാസ്റ്റേഴ്സിൽ ഉള്ളത്. ജീക്സൺ കരാർ പുതുക്കാൻ തയ്യാറായില്ല എങ്കിൽ താരത്തെ വിൽക്കുന്നത് ബ്ലാസ്റ്റേഴ്സ് പരിഗണിക്കും. അല്ലായെങ്കിൽ അടുത്ത സീസണിൽ ഫ്രീ ഏജന്റായി ജീക്സണെ ബ്ലാസ്റ്റേഴ്സിന് നഷ്ടമാകും.
2018 മുതൽ ജീക്സൺ സിംഗ് കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ട്. അവസാന സീസണുകളിൽ ടീമിന്റെ പ്രധാന താരമായിരുന്നു. ഈ കഴിഞ്ഞ സീസണിൽ പരിക്ക് കാരണം ജീക്സണ് ഏറെ മത്സരങ്ങൾ നഷ്ടമായിരുന്നു.