കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ യുവ മധ്യനിര താരം ജീക്സൺ സിംഗ് ക്ലബ് വിടും. താരം ഈസ്റ്റ് ബംഗാളുമായി കരാർ ധാരണയിൽ എത്തിയതായി IFTWC റിപ്പോർട്ട് ചെയ്യുന്നു. ബ്ലാസ്റ്റേഴ്സ് പുതിയ കരാർ ജീക്സണു മുന്നിൽ വെച്ചു എങ്കിലും അത് നിരസിച്ചാണ് താരം ക്ലബ് വിടാൻ പോകുന്നത്. മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും ആയിരുന്നു ജീക്സണായി രംഗത്ത് ഉണ്ടായിരുന്നത്. ജീക്സൺ ഈസ്റ്റ് ബംഗാൾ തിരഞ്ഞെടുക്കുകയായിരുന്നു.
ജീക്സൺ ഇപ്പോൾ ബ്ലാസ്റ്റേഴ്സിനൊപ്പം പ്രീസീസൺ ടൂറിലാണ് ജീക്സൺ. താരം മറ്റു ക്ലബുകളിൽ നിന്നുള്ള ഓഫറുകൾ ഇപ്പോൾ പരിഗണിക്കുന്നുണ്ട്. ജീക്സൺ സിംഗിന് ഇനി ഒരു വർഷത്തെ കരാർ കൂടെയാണ് ബ്ലാസ്റ്റേഴ്സിൽ ഉള്ളത്. ജീക്സൺ കരാർ പുതുക്കാൻ തയ്യാറായില്ല എങ്കിൽ താരത്തെ വിൽക്കുന്നത് ബ്ലാസ്റ്റേഴ്സ് പരിഗണിക്കും. അല്ലായെങ്കിൽ അടുത്ത സീസണിൽ ഫ്രീ ഏജന്റായി ജീക്സണെ ബ്ലാസ്റ്റേഴ്സിന് നഷ്ടമാകും.
2018 മുതൽ ജീക്സൺ സിംഗ് കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ട്. അവസാന സീസണുകളിൽ ടീമിന്റെ പ്രധാന താരമായിരുന്നു.