ഐ എസ് എൽ സീസണായി ഒരുങ്ങുന്ന ജംഷദ്പൂർ എഫ് സിക്ക് പ്രീസീസണിൽ ഒരു വിജയം. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ ഐ ലീഗ് ക്ലബായ ശ്രീനിധി ഡെക്കാനെ നേരിട്ട ജംഷദ്പൂർ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വിജയിച്ചു. മൂന്ന് ഗോളുകളും ആദ്യ പകുതിയിൽ ആണ് വന്നത്. റിത്വിക് ദാസിലൂടെ ആണ് ജംഷദ്പൂർ ലീഡ് എടുത്തത്. ഇതിനു ശേഷം ചിമയിലൂടെ ജംഷദ്പൂർ രണ്ട് തവണ കൂടെ സ്കോർ ചെയ്ത് വിജയം ഉറപ്പിച്ചു. കഴിഞ്ഞ മത്സരത്തിൽ ജംഷദ്പൂർ പഞ്ചാബ് എഫ് സിയോട് പരാജയപ്പെട്ടിരുന്നു.