ൽമുംബൈ ഫുട്‌ബോൾ അരീനയിൽ ചെന്ന് മുംബൈ സിറ്റി എഫ്‌സിയെ 3-0ന് തോൽപ്പിച്ച് ജംഷഡ്പൂർ എഫ്‌സി. ഈ ജയത്തോടെ ജംഷദ്പൂർ പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. അവർക്ക് 14 മത്സരങ്ങളിൽ നിന്ന് 27 പോയിൻ്റായി.
രണ്ടാം പകുതിയുടെ 64-ാം മിനിറ്റിൽ ജംഷഡ്പൂർ എഫ്.സി മലയാളി താരം മുഹമ്മദ് സനാനിലൂടെ ലീഡ് എടുത്തു. ഇമ്രാൻ ഖാൻ്റെ ക്രോസിൽ നിന്ന് ആയിരുന്നു സനാന്റെ മികച്ച ഫിനിഷ്.
86-ാം മിനിറ്റിൽ അതിവേഗ കൗണ്ടറിലൂടെ സന്ദർശകർ ലീഡ് ഇരട്ടിയാക്കി. സീമിൻലെൻ ഡൂംഗൽ മുറെയ്‌ക്ക് ഒരു ലോംഗ് ബോൾ ലോഞ്ച് ചെയ്തു, അവൻ ശാന്തമായി പന്ത് ടിപി റെഹനേഷിന് മുകളിലൂടെ വലയിലേക്ക് എത്തിച്ചു. 2-0.
അധികസമയത്ത് അവസാന ഗോൾ വന്നു, ബോക്‌സിനുള്ളിൽ തട്ടിമാറ്റിയ പന്ത് ജാവി ഹെർണാണ്ടസ് മുതലാക്കി ജംഷഡ്പൂർ എഫ്‌സിയുടെ മൂന്നാം ഗോൾ നേടി.