പ്രീസീസണായി ജംഷദ്പൂർ മാഡ്രിഡിലേക്ക്, സൗകര്യങ്ങൾ ഒരുക്കി അത്ലറ്റിക്കോ മാഡ്രിഡ്

- Advertisement -

ടാറ്റ ജംഷദ്പൂർ എഫ് സിയുടെ പ്രീസസൺ ഒരുക്കങ്ങൾ ഇത്തവണ സ്പെയിനിൽ ആകും. ജംഷദ്പൂർ പരിശീലകനായു പുതുതായി ചുമതലയേറ്റ ഫെറാണ്ടോ ആണ് ജംഷദ്പൂരിന്റെ പ്രീസീസൺ പരുപാടികളെ കുറിച്ച് വ്യക്തമാക്കിയത്. സ്പാനിഷ് വമ്പന്മാരായ അത്ലറ്റിക്കോ മാഡ്രിഡ് ആകും ജംഷദ്പൂരിനായി പ്രീസീസണായി സൗകര്യങ്ങൾ ഒരുക്കുക.

അത്ലറ്റിക്കോ മാഡ്രിഡിന്റെ ട്രെയിനിങ് സെന്ററിക് ഒരു മാസത്തോളം കാലം ജംഷദ്പൂർ എഫ് സി ഇത്തവണ ട്രെയിൻ ചെയ്യും. അത്ലറ്റിക്കോ മാഡ്രിഡും ജംഷദ്പൂരും തമ്മിൽ സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതാണ് ഈ നീക്കത്തിന് കാരണം. മുൻ അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകനായ ഫെറാണ്ടോയെ ജംഷദ്പൂരിൽ എത്തിച്ചതും അത്ലറ്റിക്കോ മാഡ്രിഡ് ജംഷദ്പൂർ സഹകരണം ആണ്.

ആദ്യ മൂന്ന് സീസണുകളിൽ അത്ലറ്റിക്കോ കൊൽക്കത്തയുമായായിരുന്നു അത്ലറ്റിക്കോ മാഡ്രിഡ് സഹകരിച്ചിരുന്നത്. എന്നാൽ ഇരു ക്ലബുകൾക്കും ഇടയിൽ പ്രശ്നങ്ങൾ ഉടലെടുക്കുകയും കഴിഞ്ഞ വർഷം ഇരു ക്ലബുകളും പിരിയുകയുമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement