ഈ ടീം ഇതുവരെ ഇങ്ങനെ കളിക്കാത്തതിൽ എനിക്ക് അത്ഭുതം – ഡേവിഡ് ജെയിംസ്

കേരള ബ്ലാസ്റ്റേഴ്സ് ടീം ഇതുവരെ ഈ മികവിലേക്ക് ഉയരാത്തതിൽ അത്ഭുതം മാത്രമെ ഉള്ളൂ എന്ന് ഡേവിഡ് ജെയിംസ്. ഇന്നലെ ഡെൽഹിക്കെതിരായ മത്സരത്തിലെ 3-1 വിജയത്തിലെ സന്തോഷം പ്രകടിപ്പിച്ചു കൊണ്ടാണ് ജെയിംസ് ഇത്തരത്തിൽ പ്രതികരിച്ചത്.

ഇന്നലെ ഗ്രൗണ്ടിൽ കണ്ടതാണ് താൻ ട്രെയിനിംഗിൽ കാണുന്നതെന്നും എല്ലാ കളിക്കാർക്കും മികവിലേക്ക് ഉയരാനുള്ള താല്പര്യം ഉണ്ട് എന്നും ജെയിംസ് പറഞ്ഞു. ഈ ടീം മുന്നേ ഈ മികവിലേക്ക് എത്താത്തതിൽ അത്ഭുതം പ്രകടിപ്പിച്ച ജെയിംസ് ഇന്നലത്തെ ഹ്യൂമിന്റെ പ്രകടനത്തെ എടുത്ത് പറഞ്ഞു.

ഹ്യൂം തന്റെ കൂടെ ഒന്നാം സീസണിലും ഉണ്ടായിരുന്നു. അതുകൊണ്ട് ഹ്യൂമിന്റെ മികവ് തനിക്ക് അറിയാം. ഹ്യൂമിന്റെ ഗോളുകളിൽ സന്തോഷമുണ്ട് എന്നും പരിക്ക് പറ്റിയിട്ടും കാണിച്ച കമ്മിറ്റ്മെന്റിനെ പ്രശംസിക്കുന്നു എന്നും ജെയിംസ് കൂട്ടിചേർത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപരമ്പരയില്‍ തിരിച്ചുവരവ് ഇന്ത്യയ്ക്ക് സാധ്യമെന്ന കരുതുന്നില്ല: സേവാഗ്
Next articleപഴയ ഫോര്‍മാറ്റിലേക്ക് മടങ്ങി സയ്യദ് മുഷ്താഖ് അലി ട്രോഫി