ജംഷദ്പൂർ ഏഴാം വിദേശ സൈനിംഗും പൂർത്തിയാക്കി

20201021 231742
- Advertisement -

ഐ എസ് എൽ ക്ലബായ ജംഷദ്പൂർ അവരുടെ ഏഴാം സൈനിംഗ് പൂർത്തിയാക്കി. ഓസ്ട്രേലിയൻ താരമായ നിക്കോളാസ് ജോൺ ആണ് ജംഷദ്പൂരിൽ എത്തിയിരിക്കുന്നത്. ഒരു വർഷത്തെ കരാറാണ് താരം ഒപ്പുവെച്ചത്. 28കാരനായ നിക്ക് എത്തുന്നതോടെ ജംഷദ്പൂരിന്റെ ഏഷ്യൻ സൈനിംഗും പൂർത്തിയായി. ഓസ്ട്രേലിയയിൽ പല പ്രധാന ക്ലബുകളുടെയും ഭാഗമായിട്ടുള്ള നിക്ക് രണ്ട് വിങ്ങുകളിലും കളിക്കാൻ കഴിവുള്ള താരമാണ്.

രണ്ട് തവണ എ ലീഗ് കിരീടം നേടാൻ താരത്തിനായിട്ടുണ്ട്. 2012ൽ ബ്രിസ്ബൈൻ റോറിനൊപ്പവും 2013ൽ സെൻട്രൽ കോസ്റ്റ് മറൈനേഴ്സിനൊപ്പവും ആണ് നിക്ക് ലീഗ് കിരീടങ്ങൾ ഓസ്ട്രേലിയയിൽ ഉയർത്തിയത്. മെൽബൺ സിറ്റിയിലും താരം കളിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിൽ പല ക്ലബുകളിലായി 218 മത്സരങ്ങൾ കളിച്ച താരം 23 ഗോളുകൾ അവിടെ നേടിയിട്ടുണ്ട്.

Advertisement