സൂചനകൾ നല്ലതല്ല, കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിചിന് വിലക്ക് കിട്ടും!!

Newsroom

കേരള ബ്ലാസ്റ്റേഴ്സ് പരിശീകൻ ഇവാൻ വുകമാനോവിചിനെതിരെ എ ഐ എഫ് എഫിന്റെ കടുത്ത നടപടി ഉണ്ടാകും എന്ന് സൂചന. കോച്ചിനെ വിലക്കാൻ ആണ് എ ഐ എഫ് എഫ് തീരുമാനിച്ചിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ ഉണ്ട്. വിലക്ക് എത്ര ഭീകരം ആയിരിക്കും എന്നാണ് ഇപ്പോൾ ആശങ്ക. അടുത്ത ദിവസങ്ങളിൽ തന്നെ കോച്ചിന് എതിരായ നടപടി പ്രഖ്യാപിക്കും. ടൈസ് ഓഫ് ഇന്ത്യയുടെ മാധ്യപ്രവർത്തകനായ മാർക്കസ് പറയുന്നത് കോച്ചിനെ വിലക്കും എന്നാണ് മനസ്സിലാക്കാൻ ആവുന്നത് എന്നും കോച്ചിനെ ആലോചിച്ച് താൻ ആശങ്കപ്പെടുന്നു എന്നുമാണ്.

ഇവാൻ കേരള ബ്ലാസ്റ്റേഴ്സ് 23 03 05 01 45 48 376

കോച്ചിന് എതിരായ നടപടി കൂടാതെ കേരള ബ്ലാസ്റ്റേഴ്സ് ക്ലബിനെതിരായും നടപടി ഉണ്ടാകും. ക്ലബിന് പിഴ ആകും ലഭിക്കുക. അത് ഭീമമായ തുക ആകില്ല എന്നും സൂചന ഉണ്ട്. പരിശീലകൻ ആണ് പ്ലേ ഓഫിലെ ഇറങ്ങിപോക്കിന് കാരണം എന്നാണ് അച്ചടക്ക കമ്മിറ്റിയുടെ നിഗമനം. അതാണ് വലിയ നടപടി ഇവാനെതിരെ ആകാൻ കാരണം. എ ഐ എഫ് എഫ് കഴിഞ്ഞ ആഴ്ച ഇവാൻ വുകമാനോവിചിന് പ്രത്യേകം നോട്ടീസ് അയച്ചിരുന്നു.

ഐ എസ് എൽ പ്ലേ ഓഫിൽ ബെംഗളൂരു എഫ് സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ നടന്ന പ്ലേ ഓഫ് മത്സരത്തിനിടയിൽ റഫറിയുടെ ഒരു വിവാദ തീരുമാനം ആയിരുന്നു പ്രശ്നങ്ങൾക്ക് എല്ലാം കാരണം. ഇവാൻ കളിക്കാരെയും കൂട്ടി കളം വിടുകയും തുടർന്ന് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടതായി പ്രഖ്യാപിക്കുകയുമായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഐ എസ് എൽ സീസൺ ഇങ്ങനെ ആയിരുന്നു അവസാനിച്ചത്‌.