“മികച്ച ഇന്ത്യൻ താരങ്ങൾ ഉള്ള ടീമിനാകും ഐ എസ് എല്ലിൽ മുൻതൂക്കം” – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

Img 20211115 153736
Credit: Twitter

മികച്ച ഇന്ത്യൻ താരങ്ങൾ ഉള്ള ഐ എസ് എൽ ടീമിനാകും ഈ സീസണിൽ മുൻതൂക്കം എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. വിദേശ താരങ്ങളുടെ എണ്ണം കുറഞ്ഞത് കൊണ്ട് മികച്ച ഇന്ത്യൻ താരങ്ങളുടെ കൂട്ടമുള്ള ടീമാകും മുന്നോട്ട് വരിക എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു. ഇതു കൊണ്ടു തന്നെയാണ് എല്ലാ ക്ലബുകളും ഇന്ത്യൻ താരങ്ങളെ വളർത്താൻ ശ്രമിക്കുന്നത് എന്നും ഇവാൻ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന് മികച്ച യുവ ഇന്ത്യൻ സ്ക്വാഡ് ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ഈ സ്ക്വാഡിന് ഒരു ചെറിയ സ്പാർക്ക് കിട്ടിയാൽ ക്ലബിനെ തന്നെ അത് മുന്നോട്ട് കൊണ്ടു പോകും എന്നും അദ്ദേഹം പറഞ്ഞു. ടീമിലെ ഇന്ത്യം താരങ്ങളിൽ ചിലർക്ക് ദേശീയ ടീമിൽ കളിച്ച പരിചയം ഉണ്ട് എന്നും ഈ യുവതാരങ്ങളിൽ നിന്നൊക്കെ വലിയ കാര്യങ്ങൾ ക്ലബ് പ്രതീക്ഷിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഈ യുവതാരങ്ങളെ മികച്ച താരങ്ങളാക്കി മാറ്റാൻ ക്ലബ് എല്ലാ വിധത്തിലും ശ്രമിക്കും എന്നും അദ്ദേഹം പറഞ്ഞു.

Previous articleഫെഡറർ ഓസ്ട്രേലിയൻ ഓപ്പൺ കളിക്കാൻ സാധ്യത ഇല്ല
Next articleകേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഹീറോ ഐഎസ്എല്‍ 2021-22 സീസണിനുള്ള ഔദ്യോഗിക പങ്കാളികളായി സ്‌പോര്‍ജോയെ പ്രഖ്യാപിച്ചു