ഐ എസ് എല്ലികെ വിദേശ താരങ്ങളുടെ എണ്ണം കുറയ്ക്കേണ്ടതുണ്ട് എന്ന് എ ടി കെ കൊൽക്കത്തയുടെ സഹ പരിശീലകനായ സഞ്ജോ സെൻ. ഐ എസ് എല്ലിൽ വിദേശ താരങ്ങളുടെ എണ്ണം കൂടുന്നത് ഇന്ത്യൻ ക്ലബുകളുടെ ഏഷ്യയിലെ പ്രകടനങ്ങളെ കാര്യമായി ബാധിക്കും എന്ന് സഞ്ജോയ് സെൻ പറയുന്നു. ഏഷ്യൻ ടൂർണമെന്റായ എ എഫ് സി കപ്പിലും ഏഷ്യൻ ചാമ്പ്യൻസ് ലീഗിലും ഒരു ടീമിന് നാലു വിദേശ താരങ്ങൾ മാത്രമെ പാടുള്ളൂ. സെൻ പറഞ്ഞു.
എന്നാൽ ഐ എസ് എല്ലിൽ നമുക്ക് 7 വിദേശ താരങ്ങളെ വരെ സൈൻ ചെയ്യാം. അഞ്ചു വിദേശ താരങ്ങളെ കളിപ്പിക്കുകയും ചെയ്യാം. ഇങ്ങനെ ശീലിച്ച് ഏഷ്യൻ ടൂർണമെന്റുകളിൽ എത്തിയാൽ ഇന്ത്യൻ ക്ലബുകൾ വിയർക്കും എന്ന് സെൻ പറയുന്നു. വിദേശ താരങ്ങളുടെ എണ്ണം കൂടുന്നത് ഇന്ത്യൻ താരങ്ങളുടെ വളർച്ചയെയും ബാധിക്കും. ഇപ്പോൾ ഐ ലീഗ് ക്ലബുകൾക്ക് എല്ലാം സ്ട്രൈക്കർമാരും സെന്റർ ബാക്കുകളും വിദേശ താരങ്ങളാണ്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് ആ പൊസിഷനിൽ നല്ല താരങ്ങളെ വളർത്താൻ ആവുന്നില്ല എന്നും സെൻ പറഞ്ഞു.
ഛേത്രി അല്ലാതെ ഒരു നല്ല സ്ട്രൈകറോ, അനസും ജിങ്കനും അല്ലാത്ത ഒരു നല്ല സെന്റർ ബാക്കോ ഇന്ത്യക്ക് ഉണ്ടോ എന്നും സെൻ ചോദിക്കുന്നു.