ഇനി ഒന്നാം സ്ഥാനത്തിനും ഐ എസ് എൽ ഷീൽഡിനുമായുള്ള പോരാട്ടം!!

ഹീറോ ഐഎസ്എൽ ലീഗ് വിന്നേഴ്‌സ് ഷീൽഡ് ആര് സ്വന്തമാക്കും എന്ന് നാളെ അറിയാം. രണ്ട് ടീമുകൾ: ATK മോഹൻ ബഗാനും ജംഷഡ്പൂർ എഫ്‌സിയും തിങ്കളാഴ്ച വൈകുന്നേരം ഗോവയിലെ മർഗോവിലുള്ള പിജെഎൻ സ്റ്റേഡിയത്തിൽ ട്രോഫിക്കായി ഇഞ്ചോടിഞ്ച് പോരാടും. ആദ്യം ഏറ്റുമുട്ടിയപ്പോൾ മോഹൻ ബഗാൻ 2-1ന് ജംഷദ്പൂരിനോട് തോറ്റിരുന്നു. അതിനാൽ ലീഗ് വിന്നേഴ്‌സ് ഷീൽഡ് ഉയർത്താൻ ജംഷദ്പൂദിനെ രണ്ടോ അതിലധികമോ ഗോളുകൾക്ക് മോഹൻ ബഗാന് ഇന്ന് തോൽപ്പിക്കണം

ഒരു ജയമോ സമനിലയോ ഓവൻ കോയിലിന്റെ നേതൃത്വത്തിലുള്ള ജംഷദ്പൂർ ടീമിന് ഒന്നാം സ്ഥാനവും ഷീൽഡും നൽകും. തങ്ങളുടെ അവസാന അഞ്ച് മത്സരങ്ങളിലെ അഞ്ച് മത്സരങ്ങളും അവർ വിജയിച്ചു. 19 ഗെയിമുകളിൽ നിന്ന് മൊത്തം 40 പോയിന്റുകൾ നേടിയ ഓവൻ കോയിലിന്റെ പുരുഷന്മാർ ടേബിളിൽ ഒന്നാം സ്ഥാനത്താണ്.

ജുവാൻ ഫെറാൻഡോയുടെ ബഗാൻ 15 മത്സരംഗ്ങളുടെ അപരാജിത കുതിപ്പിലാണ് ഉള്ളത്. ഈ സീസണിൽ 19 മത്സരങ്ങളിൽ നിന്ന് 37 പോയിന്റ് അവർ നേടി. ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട് സ്റ്റാറിലും കാണാം.