ഐ എസ് എൽ സീസൺ വൈകും, പുതിയ ഒരു ടീം എത്താൻ സാധ്യത

- Advertisement -

ഐ എസ് എൽ പുതിയ സീസൺ നേരത്തെ തുടങ്ങാൻ തീരുമാനിച്ചതിനേക്കാൾ വൈകും. നേരത്തെ സെപ്റ്റംബർ 21ന് ആയിരുന്നു ഐ എസ് എൽ സീസൺ തുടങ്ങുമെന്ന് തീരുമാനിച്ചത്. അത് തൽക്കാലം ഒരാഴ്ച കൂടെ നീട്ടി സെപ്റ്റംബർ അവസാനമാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഐ എസ് എല്ലിൽ രണ്ട് ടീമുകളുടെ കാര്യത്തിൽ അനിശ്ചിതത്തം തുടരുന്നതാണ് ലീഗ് നീണ്ടു പോകാനുള്ള കാരണം.

നിലവിൽ ഐ എസ് എല്ലിൽ ഉള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പുതിയ ഉടമകളെ കണ്ടെത്തി ടീം ഒരുക്കാൻ കൂടുതൽ സമയം ചോദിച്ചിട്ടുണ്ട്. ഇപ്പോൾ നോർത്ത് ഈസ്റ്റിന്റെ ഉടമകളായ ജോൺ എബ്രഹാം ഉൾപ്പെടെയുള്ളവർ ക്ലബ് ഉടമസ്ഥത കൈമാറാൻ തീരുമാനിച്ചിരിക്കുകയാണ്‌‌. നോർത്ത് ഈസ്റ്റിന് പുതിയ ഉടമ വരുന്നതോടൊപ്പം ഈസ്റ്റ് ബംഗാളിന്റെ ഐ എസ് എൽ പ്രവേശനവും ലീഗ് ആരംഭിക്കുന്നത് നീളാൻ കാരണമാണ്.

ക്വസ് സ്പോൺസറായി വന്നത് മുതൽ ഐ എസ് എൽ പ്രവേശനത്തിനായി ശ്രമിക്കുന്ന ഈസ്റ്റ് ബംഗാൾ ഇത്തവണ ഐ എസ് എല്ലിൽ എത്തിയേക്കുമെന്ന സൂചനകൾ തന്നെയാണ് ഇപ്പോൾ ലഭിക്കുന്നത്. ഐ എസ് എല്ലിനായി ടീമൊരുക്കാൻ ഈസ്റ്റ് ബംഗാളിന് നിർദേശം ലഭിച്ചതായും വിവരങ്ങൾ ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement