കോവിഡ് കാരണം ഇപ്പോൾ ഐ എസ് എൽ നിർത്തേണ്ടി വന്നാൽ കേരള ബ്ലാസ്റ്റേഴ്സ് ചാമ്പ്യന്മാരാകും

Img 20211222 214022
Credit: Twitter

കോവിഡ് ഭീതി ഐ എസ് എല്ലിലും ഉയരുമ്പോൾ സീസൺ നിർത്തി വെക്കേണ്ടി വരുമോ എന്നു വരെ ചർച്ചകൾ ആരംഭിച്ചിരിക്കുന്നു. ഐ എസ് എല്ലിൽ കോവിഡ് വ്യാപനം ഏതു നിമിഷത്തിലും സംഭവിക്കാം എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ ഇന്ന് ആശങ്ക പങ്കുവഹിച്ചിരുന്നു. ലീഗ് നിർത്തി വെക്കുന്ന അവസ്ഥ വരരുത് എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും പറഞ്ഞിരുന്നു. എന്നാൽ ലീഗ് നിർത്തിവെക്കേണ്ടി വന്നാൽ എന്താകും അവസ്ഥ. ലീഗ് നിയമ പ്രകാരം ഇപ്പോൾ ലീഗ് നിർത്തിവെച്ചാൽ ആരാകും കിരീടം നേടുക?

ലീഗ് നിയമപ്രകാരം കേരള ബ്ലാസ്റ്റേഴ്സ് ആകും ലീഗ് ചാമ്പ്യന്മാർ. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് 10 മത്സരങ്ങളിൽ 17 പോയിന്റ് ഉണ്ട്. ഒരു മത്സരത്തിൽ ഒരു ടീം എടുത്ത ശരാശരി പോയിന്റ് കണക്കിൽ എടുത്താകും ലീഗ് കിരീടം തീരുമാനിക്കുന്നത്. അങ്ങനെ നോക്കിയാൽ ഇപ്പോൾ ഒന്നാമതുള്ള കേരള ബ്ലാസ്റ്റേഴ്സിന് തന്നെയാണ് കൂടുതൽ ശരാശരി പോയിന്റ്. കേരള ബ്ലാസ്റ്റേഴ്സിന് 1.7 ആണ് ശരാശരി പോയിന്റ്. 9 മത്സരങ്ങളിൽ 15 പോയിന്റുള്ള മോഹൻ ബഗാന് 1.67 ആണ് ശരാശരി പോയിന്റ്‌. വേറെ ഒരു ടീമിനും ഇതിനേക്കാൾ ശരാശരി പോയിന്റ് ഇല്ല.

ഇത് ലീഗ് ഇപ്പോൾ നിർത്തിവെച്ചാൽ ആണ്‌. എന്നാൽ ലീഗ് നിർത്തിവെക്കാനുള്ള സാധ്യത കുറവാണ്.

Previous articleതുർക്കി ഫുട്ബോൾ താരത്തിന് വാഹന അപകടത്തിൽ ദാരുണാന്ത്യം
Next articleവീണ്ടും അവസാന നിമിഷം ഇഷാൻ പണ്ടിത, ജംഷദ്പൂർ ഐ എസ് എല്ലിൽ ഒന്നാമത്