ഐ എസ് എൽ ആറാം സീസണിലെ രണ്ടാം മത്സരത്തിൽ ബെംഗളൂരു എഫ് സി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ചാമ്പ്യന്മാരായ ബെംഗളൂരു എഫ് സി സ്വന്തം ഗ്രൗണ്ടിലാണ് ഇന്ന് ഇറങ്ങുന്നത്. കഴിഞ്ഞ സീസണിലെ സെമി ഫൈനൽ പോരിന്റെ ആവർത്തനം കൂടിയാണ് ഇത്. കഴിഞ്ഞ തവണ സെമിയിൽ നോർത്ത് ഈസ്റ്റിനെ തോൽപ്പിച്ചത് ബെംഗളൂരു ആയിരുന്നു.
അവസാന രണ്ട് ഐ എസ് എൽ സീസണിലും ലീഗ് ഘട്ടത്തിൽ ഒന്നാമത് ഫിനിഷ് ചെയ്ത ബെംഗളൂരു, ആ പ്രകടനങ്ങൾ ആവർത്തിക്കാൻ ഉറച്ചാകും ഈ സീസണിലും എത്തുക. വലിയ മാറ്റങ്ങൾ ബെംഗളൂരു എഫ് സിയിൽ ഈ സീസണിലും ഇല്ല. മികു, സിസ്കോ എന്നിവർ മാത്രമാണ് ബെംഗളൂരു വിട്ട പ്രധാന താരങ്ങൾ. പകരം റാഫേൽ അഗസ്റ്റോയെ പോലെയുള്ള താരങ്ങളെ ബെംഗളൂരി ടീമിൽ എത്തിക്കുകയും ചെയ്തു. മലയാളി താരം ആശിഖ് കുരുണിയൻ ഇന്ന് ബെംഗളൂരുവിനായി അരങ്ങേറ്റം നടത്തും.
നോർത്ത് ഈസ്റ്റ് ടീമിൽ ആണെങ്കിൽ അടിമുടി മാറ്റങ്ങളാണ്. കഴിഞ്ഞ തവണ അവരെ ആദ്യമായി സെമിയിൽ എത്തിച്ചവറ്റി ഭൂരിഭാഗവും ക്ലബിൽ ഇല്ല. എങ്കിലും പുതിയ പരിശീലകനായ റോബേർട്ട് ജർനി അത്ഭുതങ്ങൾ കാണിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഘാന സ്ട്രൈക്കർ ജ്യാനിന്റെ ഐ എസ് എൽ അരങ്ങേറ്റമാണ് ഫുട്ബോൾ ആരാധകർ ഉറ്റു നോക്കുന്നത്. ഇന്ന് രാത്രി 7.30നാണ് മത്സരം.