ഐ എസ് എൽ പുതിയ സീസൺ സെപ്റ്റംബർ 21 മുതൽ, ഉദ്ഘാടന മത്സരം കൊച്ചിയിൽ തന്നെ!?

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ അടുത്ത സീസൺ സെപ്റ്റംബർ 21ന് ആരംഭിക്കും. പുതിയ സീസൺ ഫിക്സ്ചർ ഈ ആഴ്ച വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ സീസണിലെ ഉദ്ഘാടന മത്സരവും കൊച്ചിയിൽ തന്നെ നടക്കും എന്നാണ് സൂചനകൾ. ഇതു ബന്ധിച്ച് അടുത്ത ദിവസങ്ങളിൽ തന്നെ വ്യക്തത വരും. കഴിഞ്ഞ ഐ എസ് എൽ ഉദ്ഘാടന മത്സരത്തിനും കൊച്ചി ആയിരുന്നു വേദിയായത്‌. കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാൾ ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിലെ എതിരാളികൾ‌‌.

Picsart 23 03 03 18 27 40 213

അവസാന നാലു സീസണിലും കേരള ബ്ലാസ്റ്റേഴ്സും കൊൽക്കത്ത ക്ലബും തമ്മിൽ കളിച്ചായിരുന്നു സീസൺ ആരംഭിച്ചത്. കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാൾ ആയിരുന്നു എങ്കിൽ, അതിനു മുമ്പ് മൂന്ന് സീസണിൽ എ ടി കെ മോഹൻ ബഗാൻ ആയിരുന്നു ആദ്യ ദിവസത്തെ എതിരാളികൾ.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനുണ്ടായ നിരാശ മാറ്റാൻ ആകും വുകമാനോവിചും ബ്ലാസ്റ്റേഴ്സും ഇത്തവണ ശ്രദ്ധിക്കുന്നത്. ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ടീം കൊൽക്കത്തയിൽ പരിശീലനത്തിലാണ്. ടീം ഉടൻ പ്രീസീസണായി ദുബൈയിലേക്ക് യാത്രയാകും.