ISL ഫിക്സ്ചർ എത്തി, കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം പഞ്ചാബ് എഫ് സിക്ക് എതിരെ

Newsroom

Picsart 24 08 25 19 43 27 641
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ പുതിയ സീസൺ സെപ്റ്റംബർ 13ന് ആരംഭിക്കുകയാണ്. ഇന്ന് ഐ എസ് എൽ ഫികചറുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആദ്യ മത്സരത്തിൽ ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് കളിക്കില്ല എന്നതാണ് പ്രത്യേകത. 2016 മുതൽ ഐ എസ് എല്ലിലെ എല്ലാ ഉദ്ഘാടന മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സ് കളിച്ചിരുന്നു. ഇത്തവണ മോഹൻ ബഗാനും മുംബൈ സിറ്റിയും ആകും ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുക. ഈ മത്സരം കൊൽക്കത്തയിൽ വെച്ചാകും നടക്കുക.

Picsart 24 08 25 19 43 46 528

അവസാന സീസണുകളിൽ കേരളത്തിൽ വച്ചായിരുന്നു സീസൺ ഉദ്ഘാടന മത്സരങ്ങൾ നടന്നത്. ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം സെപ്റ്റംബർ 15നായിരിക്കും. പഞ്ചാബ് എഫ് സി ആകും ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിലെ എതിരാളികൾ. ഇത്തവണ മൊഹമ്മദൻസ് കൂടെ ഐ എസ് എല്ലിൽ എത്തുന്നതോടെ ലീഗിൽ 13 ടീമുകളായി. 24 മത്സരങ്ങൾ ഒരോ ടീമും ലീഗ് ഘട്ടത്തിൽ കളിക്കും.

ഫിക്സ്ചർ;
Screenshot 20240825 193411 Samsung Notes

Screenshot 20240825 193436 Samsung Notes

Screenshot 20240825 193517 Samsung Notes

Screenshot 20240825 193533 Samsung Notes