ഇനി ഐ എസ് എൽ ഇന്ത്യയുടെ ഒന്നാം ഫുട്ബോൾ ലീഗ്, ഐലീഗ് രണ്ടാം ഡിവിഷനാകും

റിലയൻസിന്റെ വർഷങ്ങളായുള്ള ആവശ്യം അങ്ങനെ അംഗീകരിക്കപ്പെടുന്നു. ഐ എസ് എലിനെ ഇന്ത്യൻ ഫുട്ബോളിലെ ഒന്നാം ലീഗാക്കാൻ എ ഐ എഫ് എഫ് തീരുമാനിച്ചിരിക്കുകയാണ്. അടുത്ത മാസം ആദ്യം ചേരുന്ന ലീഗ് കമ്മിറ്റി യോഗത്തിനു ശേഷം ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഇന്ത്യയിലെ എ ലൈറ്റ് ലീഗായി ഐ എസ് എലിനെ ഉയർത്തുന്നതോടെ ഐലീഗ് രണ്ടാം ലീഗായി മാറും.

ഐ എസ് എലിനെ ഇതുവരെ നോക്കൗട്ട് ടൂർണമെന്റായായിരുന്നു എ എഫ് സി കണക്കാക്കിയിരുന്നത്. ഇനി ഇന്ത്യയിലെ പ്രധാന ലീഗാകും ഐ എസ് എൽ. ഇതോടെ എ എഫ് സി ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ് യോഗ്യത ലഭിക്കുന്നത് ഐ എസ് എൽ ചാമ്പ്യന്മാർക്ക് ആകും. ഒന്നാം ലീഗാക്കും എങ്കിലും ഐ എസ് എല്ലിൽ പ്രൊമോഷനോ റിലഗേഷനോ ഉണ്ടായിരിക്കുകയില്ല. പുതിയ ടീമുകൾക്ക് പണം നൽകി അല്ലാതെ ലീഗിൽ എത്താനും സാധിക്കില്ല.

ഐ ലീഗിനെ ലീഗ് വണ്ണാക്കി പേരുമാറ്റും. ഈ നീക്കത്തിനെതിരെ ഐ ലീഗ് ക്ലബുകളുടെ വൻ പ്രതിഷേധം തന്നെ ഉണ്ടായേക്കും എന്നാണ് കരുതുന്നത്. ഐ എസ് എൽ ആരംഭിച്ച് അഞ്ചു സീസണുകൾക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനം വരുന്നത്. ഇതോടെ ഐ ലീഗ് ഐ എസ് എൽ ലയനം നടക്കില്ല എന്നും ഉറപ്പായി.

Previous articleഇനി താരങ്ങളെ അസഭ്യം പറയില്ല, സൈബർ ആക്രമണത്തിന് എതിരെ മഞ്ഞപ്പട
Next articleഫീല്‍ഡിംഗ് കൈവിട്ടു, അല്ലായിരുന്നുവെങ്കില്‍ സാധ്യതയുണ്ടായിരുന്നു