ഐ എസ് എൽ ഫിക്സ്ചർ നാളെ എത്തും

Img 20201029 185636
- Advertisement -

ഐ എസ് എൽ പുതിയ സീസൺ തുടങ്ങാൻ ഇനി മൂന്ന് ആഴ്ച മാത്രമെ ബാക്കിയുള്ളൂ. നവംബർ 20ന് ആരംഭിക്കുന്ന ഐ എസ് എലിന്റെ ഫിക്സ്ചറുകൾ നാളെ എത്തും. നാളെ വൈകിട്ട് 4.25ന് ഫിക്സ്ചർ ഔദ്യോഗികമായി പ്രഖ്യാപിക്കും എന്ന് ഐ എസ് എൽ അധികൃതർ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അവസാന സീസണുകളിൽ ഒക്കെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഉണ്ടായിരുന്നു.

ആദ്യമായി 11 ടീമുകൾ പങ്കെടുക്കുന്ന ഐ എസ് എൽ ആണ് ഇത്തവണത്തേത്‌. ഈസ്റ്റ് ബംഗാളിന്റെ വരവോടെയാണ് ലീഗിൽ 11 ടീമുകൾ ആയത്.ഗോവയിൽ മൂന്ന് വേദികളികായാണ് ഐ എസ് എൽ നടത്താൻ തീരുമാനിച്ചിരുന്നത്. ടീമുകൾ ഒക്കെ ഗോവയിൽ എത്തി ക്വാരന്റൈനും കഴിഞ്ഞ് ഇപ്പോൾ പ്രീസീസൺ മത്സരങ്ങൾ കളിക്കാൻ ആരംഭിച്ചിട്ടുണ്ട്. നവംബർ 14വരെ പ്രീസീസൺ മത്സരങ്ങൾ നടക്കും.

Advertisement