ലക്ഷദ്വീപിലും ആവേശമായി കേരള ബ്ളാസ്റ്റേഴ്‌സ്! ഫൈനൽ മത്സരം വലിയ സ്‌ക്രീനിൽ!

ഫുട്‌ബോൾ ഭ്രാന്തന്മാരാൽ സമ്പന്നമായ ലക്ഷദ്വീപിലും ആവേശമായി പടർന്നു കേരള ബ്ളാസ്റ്റേഴ്‌സ്. നിരവധി ബ്ളാസ്റ്റേഴ്‌സ് ആരാധകർ ഉള്ള ദ്വീപിൽ ഫൈനൽ മത്സരം ആവേശകരമാക്കാൻ ഒരുങ്ങുകയാണ് ആരാധകർ. ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ് ആയ ആന്ത്രോത്തിൽ ഫൈനൽ മത്സരം വലിയ സ്‌ക്രീനിൽ പ്രദർശിപ്പിക്കും.

ലക്ഷദ്വീപിലെ തന്നെ ഏറ്റവും പ്രമുഖമായ ക്ലബ് ആയ കാരക്കാട് യങ് ചലഞ്ചേഴ്‌സ് ക്ലബ് ആണ് പഞ്ചായത്ത് സ്റ്റേജിൽ കടപ്പുറത്ത് ആണ് ഫൈനൽ മത്സരം വലിയ സ്‌ക്രീനിൽ പ്രദർശനം നടത്തുക. കാരക്കാട് യങ് ചലഞ്ചേഴ്‌സ് ക്ലബിന്റെ 50 മത് വാർഷിക പരിപാടികളുടെ ഭാഗമായി സൗജന്യമായി ആണ് മത്സരം പ്രദർശിപ്പിക്കുക. പല ക്ലബുകളിലും ആയി ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലും വലിയ ആവേശം തന്നെയാവും സൃഷ്ടിക്കുക എന്നുറപ്പാണ്.