എട്ട് ഐ എസ് എൽ ക്ലബുകൾക്ക് എ എഫ് സി ലൈസൻസ്, കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും നിരാശ

Newsroom

2021-22 നാഷണൽ- എ എഫ് സി ക്ലബ് ലൈസൻസിനായുള്ള ഇന്ത്യൻ ക്ലബുകളുടെ അപേക്ഷ പരിഗണിച്ച എ എഫ് സി എട്ടു ക്ലബുകൾക്ക് ലൈസൻസ് അനുവദിച്ചു കൊടുത്തു. എഫ് സി ഗോവ, എ ടി കെ മോഹൻ ബഗാൻ, ബെംഗളൂരു എഫ് സി, ജംഷദ്പൂർ എഫ് സി, ചെന്നൈയിൻ എഫ് സി, മുംബൈ സിറ്റി, ഒഡീഷ, നോർത്ത് ഈസ്റ്റ് എന്നീ ക്ലബുകൾക്കാണ് ലൈസൻസ് ലഭിച്ചിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സ്, ഹൈദരാബാദ് എഫ് സി, ഈസ്റ്റ് ബംഗാൾ എന്നീ ക്ലബുകളുടെ അപേക്ഷകൾ തള്ളി. ഈ ക്ലബുകൾക്ക് ഇനി വീണ്ടും അപേക്ഷ നൽകാൻ സാധിക്കില്ല. പ്രത്യേക ഇളവു നേടിക്കൊണ്ട് ഈ മൂന്ന് ക്ലബുകൾക്ക് ഇത്തവണ ഐ എസ് എല്ലിൽ പങ്കെടുക്കാം