പൗരത്വബിൽ സംബന്ധിച്ച് നടക്കുന്ന പ്രതിഷേധങ്ങളെ ഭയന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ അടുത്ത ഹോം മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ ഐ എസ് എക് അധികൃതർ തീരുമാനിച്ചു. നാളെ ബെംഗളൂരു എഫ് സിക്ക് എതിരായ മത്സരം ആകും കാണികൾ ഇല്ലാതെ നടക്കുക. വൈകിട്ട് നടക്കണ്ട മത്സരം ഉച്ചക്കേക്കും മാറ്റിയിട്ടുണ്ട്.
പ്രതിഷേധങ്ങൾ ശക്തമായ അവസ്ഥ പരിഗണിച്ച് ചെന്നൈയിനും നോർത്ത് ഈസ്റ്റുമായുള്ള ഐ എസ് എൽ മത്സരം നേരത്തെ മാറ്റിയിരുന്നു. കളിക്കാരുടെയും കളി കാണാൻ വരുന്നവരുടെയും ഒഫീഷ്യൽസിന്റെയും സുരക്ഷ പരിഗണിച്ച് ആണ് മത്സരം ഒഴിഞ്ഞ സ്റ്റേഡിയത്തിൽ നടത്തുന്നത് എന്നും ഐ എസ് എൽ അറിയിച്ചു.