ഐ എസ് എൽ ഇത്തവണയും ഗോവയിൽ നടക്കാൻ സാധ്യത, വിദേശ വേദികളും പരിഗണനയിൽ

20201125 125912
Credit: Twitter

കൊറോണ ഇപ്പോഴും ഭീഷണിയായി തന്നെ നിലനിൽക്കുന്നതിനാൽ ഐ എസ് എൽ ഒരിക്കൾ കൂടെ ബയോ ബബിളിനകത്ത് ഒരൊറ്റ നഗരത്തിൽ നടക്കാൻ സാധ്യത. കഴിഞ്ഞ സീസണിൽ ഭംഗിയായി ഐ എസ് എൽ നടത്തിയ ഗോവ തന്നെയാണ് ഐ എസ് എൽ അധികൃതർ വേദിയായി പരിഗണിക്കുന്നത്. കേരളത്തെയും ബംഗാളിനെയും പരിഗണിച്ചിരുന്നു എങ്കിലും നേരത്തെ നടത്തി വിജയിച്ച ഗോവ തന്നെ മതി എന്നാണ് എഫ് എസ് ഡി എൽ പറയുന്നത്.

രാജ്യത്ത് കൊറോണ സാഹചര്യം കൊണ്ട് കളി നടത്താൻ ആവാതിരിക്കുകയാണെങ്കിൽ ഗോവയിൽ നിന്ന് മാറ്റി വിദേശ രാജ്യങ്ങളിൽ കളി നടത്തും. ഇതിനായി ഖത്തറും യു എ ഇയും പരിഗണിക്കുന്നുണ്ട്. ഗോവയിൽ തന്നെ കളി നടക്കാനാണ് സാധ്യത കൂടുതൽ. നവംബർ പകുതിക്ക് ആരംഭിക്കുന്ന ഐ എസ് എൽ സീസൺ മാർച്ച് വരെ നീണ്ടു നിൽക്കും. ഈസ്റ്റ് ബംഗാൾ ഐ എസ് എൽ വിടുകയാണെങ്കിൽ 10 ടീമുകളെ വെച്ചാകും ലീഗ് നടക്കുക. ഫതോർഡ, ബാംബോലിം, തിലക് മൈതാൻ എന്നിവിടങ്ങളിൽ ആകും ഗോവയിൽ മത്സരങ്ങൾ നടക്കുക. വാസ്കോയിലെ തിലക് മൈതാൻ ആകും കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട്.

Previous articleലോകടെല്ലി, ഈ പേര് ഓർമ്മിക്കുക!! ഇറ്റലി സ്വിസ്സ് നിരയെ തകർത്ത് പ്രീക്വാർട്ടറിലേക്ക്
Next articleബെൽജിയം ഡെന്മാർക്ക് മത്സരത്തിൽ എറിക്സണ് വേണ്ടി ഒരു നിമിഷം