ഔദ്യോഗിക പ്രഖ്യാപനം എത്തി, ഇഷാൻ ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ താരം

Newsroom

ഇഷാൻ പണ്ഡിതയുയ്യെ കേരള ബ്ലാസ്റ്റേഴ്സിലേക്കുള്ള നീക്കം ഔദ്യോഗികമായി. ഒരു ഫ്രീ ട്രാൻസ്ഫറിൽ താരത്തെ സ്വന്തമാക്കിയതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പ്രഖ്യാപിച്ചു. ഇന്ത്യൻ ടീം സ്‌ട്രൈക്കർ 2025 വരെ നീണ്ടു നിൽക്കുന്ന 2 വർഷത്തെ കരാറിൽ ഒപ്പുവെച്ചു.

കേരള 23 08 10 10 16 27 870

ബംഗളൂരുവിലെ ബിഡിസിഎ ഡിവിഷൻ എ സംസ്ഥാന ലീഗിൽ തരംഗം സൃഷ്ടിച്ച് ഫുട്ബോൾ ജീവിതം ആരംഭിച്ച പണ്ഡിത, 2014ൽ 16-ാം വയസ്സിൽ സ്പെയിനിലേക്ക് മാറി. അവിടെ യുഡി അൽമേരിയയുടെയും സിഡി ലെഗനെസിന്റെയും ഒപ്പം സമയം ചിലവഴിച്ചു.

2020-ൽ എഫ്‌സി ഗോവയ്‌ക്കൊപ്പം ഇഷാൻ ഇന്ത്യയിലേക്ക് മടങ്ങി, 11 ഐ‌എസ്‌എൽ മത്സരങ്ങളിൽ നിന്ന് 4 ഗോളുകൾ സ്‌കോർ ചെയ്തു . ബ്ലാസ്റ്റേഴ്‌സുമായി ഒപ്പിടുന്നതിന് മുമ്പ്, 25-കാരനായ സ്‌ട്രൈക്കർ 2022-ൽ ഹീറോ ISL ഷീൽഡ് നേടിയ ജംഷഡ്പൂർ എഫ്‌സിയ്‌ക്കൊപ്പം 2 വർഷം ചെലവഴിച്ചു.

പണ്ഡിത 50-ലധികം മത്സരങ്ങളിൽ പങ്കെടുക്കുകയും വിവിധ മത്സരങ്ങളിൽ 10 ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്. 2021-ൽ അദ്ദേഹത്തിന് ദേശീയ ടീമിൽ എത്താനും ആയി.

“തന്റെ സാന്നിധ്യവും ശാരീരികക്ഷമതയും കൊണ്ട് കളിയെ സ്വാധീനിക്കാനും ഏത് മത്സരത്തിന്റെയും ഗതി മാറ്റാനും കഴിവുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്ന ഒരാളാണ് ഇഷാൻ. അദ്ദേഹത്തിന് ആശംസകൾ നേരുന്നു.” കേരള ബ്ലാസ്റ്റേഴ്‌സ് സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു

“ഇന്ത്യയിലെ ഏറ്റവും ആവേശകരവും പ്രിയപ്പെട്ടതുമായ ക്ലബ്ബുകളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഒരു കളിക്കാരനെന്ന നിലയിൽ എന്റെ കഴിവിൽ ബ്ലാസ്റ്റേഴ്സ് വിശ്വാസം പ്രകടിപ്പിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാൻ ശരിയായ തീരുമാനമാണ് എടുത്തതെന്ന് എനിക്ക് ഉറപ്പുണ്ട്. ഐതിഹാസികമായ മഞ്ഞ ജേഴ്‌സി അണിഞ്ഞ് ആരാധകർക്കും ക്ലബ്ബിനും എല്ലാം നൽകുന്നതിന് എനിക്ക് കാത്തിരിക്കാനാവില്ല.” ഇഷാൻ പറഞ്ഞു.