ഇന്ത്യൻ വിംഗർ ഐസക് വാൻമൽസമ ഒഡീഷ എഫ്‌സിയിൽ

20210707 170726

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ എട്ടാം സീസണിന് മുന്നോടിയായി ഒഡീഷ എഫ്‌സി 24 കാരനായ ഐസക് വാൻമൽസവ്മയുമായി കരാർ ധാരണയിലെത്തി. ഭുവനേശ്വർ ആസ്ഥാനമായുള്ള ക്ലബുമായി ഇന്ത്യൻ വിംഗർ രണ്ടുവർഷത്തെ കരാർ ഒപ്പുവെച്ചു. ഇന്ന് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനവും എത്തി. കഴിഞ്ഞ സീസണിൽ ജംഷദ്പൂർ ജേഴ്സിയിൽ ആയിരുന്നു താരം ഉണ്ടായിരുന്നത്.

2013ൽ 19 വയസ്സിന് താഴെയുള്ള ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച താരം ഭൂട്ടാനെതിരായ മത്സരത്തോടെ ഇന്ത്യൻ സീനിയർ ടീമിലും അരങ്ങേറ്റം നടത്തിയിരുന്നു. എഐഎഫ്എഫ് എലൈറ്റ് അക്കാദമിയിൽ നിന്ന് ബിരുദം നേടിയ താരം ഐ-ലീഗ് ടീമായ ഷില്ലോംഗ് ലജോംഗ് എഫ്‌സിയിലാണ് തന്റെ സീനിയർ കരിയർ ആരംഭിച്ചത്. തുടർന്ന് 2017ൽ എഫ്‌സി പുണെ സിറ്റിക്കൊപ്പം ഹീറോ ഐ‌എസ്‌എൽ യാത്ര ആരംഭിക്കുകയും ഐ‌എസ്‌എൽ ക്ലബ്ബുകളായ ചെന്നൈയിൻ എഫ്‌സി, ജംഷദ്‌പൂർ എഫ്‌സി എന്നിവയ്‌ക്കായി കളിക്കുകയും ചെയ്തു. 

“ഒഡീഷയുടെ യുവത്വം നിറഞ്ഞതും ആവേശകരവുമായ ടീമിൽ ചേരുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഞങ്ങൾ ഊർജ്ജസ്വലവും എന്റർ ടെയ്നിങും ആയ ഫുട്ബോൾ കളിക്കും, ഒപ്പം ഓരോ ഘട്ടത്തിലും ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന വിശ്വസ്തരായ ആരാധകരെ സന്തോഷിപ്പിക്കാനും ശ്രമിക്കും” കരാർ ഒപ്പിവെച്ച ശേഷം ഐസക് പറഞ്ഞു.

Previous articleയുവ മലയാളി സ്ട്രൈക്കർ ജെസിൻ ഇനി കേരള യുണൈറ്റഡിൽ
Next article70 റൺസ് നേടിയ മോമിനുള്ളും പുറത്ത്, രണ്ടാം സെഷനിലും പിടിമുറുക്കി സിംബാബ്‍വേ