ഇറാനിയൻ താരം ഇമാൻ ബെംഗളൂരു എഫ് സിയിൽ

Newsroom

ബെംഗളൂരു എഫ്‌സി ഇറാനിയൻ മിഡ്ഫീൽഡർ ഇമാൻ ബസഫയെ സ്വന്തമാക്കി. 2021-22 കാമ്പെയ്‌ൻ അവസാനിക്കുന്നതുവരെയുള്ള ഒരു കരാറിൽ ആണ് താരം ഒപ്പുവച്ചത്. പേർഷ്യൻ ഗൾഫ് പ്രോ ലീഗിൽ അടുത്തിടെ മെഷീൻ സസിക്കായാണ് ബസഫ അവസാനം കളിച്ചത്. ഈ സമ്മറിലെ ബെംഗളൂരുവിന്റെ പത്താമത്തെ സൈനിംഗാണ് ഇത്. ഇറാനിലെ യൂത്ത് ടീമുകളിലെ അംഗമായ ബസഫ U17, U20, U23 തലങ്ങളിൽ തന്റെ ദേശീയ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.

29കാരൻ ആദ്യമായാണ് ഇറാനിന് പുറത്ത് പോകുന്നത്. “ബെംഗളൂരു എഫ്‌സിയിൽ ചേരുന്നതിലും ഫുട്ബോൾ അതിവേഗം വളരുന്ന ഇന്ത്യപോലുള്ള ഒരു രാജ്യത്ത് വരുന്നതിലും ഞാൻ സന്തുഷ്ടനാണ്. ടീമിന് വലിയ സംഭാവന നൽകാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. , ”ബസഫ പറഞ്ഞു.