ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) എഫ്‌സി ഗോവയ്ക്കും മുംബൈ സിറ്റിക്കും വേണ്ടി കളിച്ച സ്പാനിഷ് സ്‌ട്രൈക്കർ ഇഗോർ അംഗുലോ പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യൻ ഫുട്ബോൾ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച അംഗുലോ അവസാനമായി മുംബൈ സിറ്റിക്ക് ആയാണ് കളിച്ചത്.
ഇന്ത്യയിൽ ആകെ 41 മത്സരങ്ങൾ കളിക്കുകയും 2 അസിസ്റ്റുകളും 24 ഗോളുകൾ നേടുകയും ചെയ്തു. 2020-21 സീസണിൽ എഫ്‌സി ഗോവയുടെ പ്രധാന കളിക്കാരനായിരുന്നു അദ്ദേഹം, അന്ന് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിരുന്നു. 2021ൽ ഫോറിൻ പ്ലെയർ ഓഫ് ദ ഇയർ അവാർഡും (എഫ്പിഎഐ) നേടി.
39 കാരനായ അംഗുളോ സ്പെയിൻ, പോളണ്ട്, സൈപ്രസ്, ഗ്രീസ് എന്നിവിടങ്ങളിലെ നിരവധി ക്ലബ്ബുകൾക്കായി കളിച്ചു,