ഐ എസ് എല്ലിലേക്ക് വരുന്നതിന് ഒപ്പം വലിയ സൈനിംഗുകളും നടത്തി ഞെട്ടിക്കാൻ ഒരുങ്ങുകയാണ് ഈസ്റ്റ് ബംഗാൾ. പുതുതായി ഈസ്റ്റ് ബംഗാളിലേക്ക് എത്തുമെന്ന് കേൾക്കുന്നത് ഒരു വലി പേരാണ്. മുമ്പ് ബാഴ്സലോണയുടെ ഒക്കെ വലിയ പ്രതീക്ഷ ആയിരുന്ന ഇബ്രാഹിം അഫെല്ലേയുടെ പേരാണ് ഈസ്റ്റ് ബംഗാളുമായി ചേർത്തു കേൾക്കുന്നത്. താരവും ഈസ്റ്റ് ബംഗാളും തമ്മിലുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്ന് ബംഗാൾ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഡച്ച് താരം ഇബ്രാഹിം അഫല്ലെ അവസാന സീസണിൽ ഡച്ച് ക്ലബായ പി എസ് വിയിൽ ആയിരുന്നു കളിച്ചിരുന്നത്. എന്നാൽ അവിടം വിട്ടിരിക്കുകയാണ് താരം ഇപ്പോൾ. 2010ൽ ബാഴ്സലോണയിലേക്ക് വലിയ ട്രാൻസ്ഫറിൽ പോയ അഫലെയ്യ്ക്ക് ബാഴ്സയിൽ തന്റെ മികവിലേക്ക് എത്താൻ ആയിരുന്നില്ല. അഞ്ച് വർഷത്തോളം ബാഴ്സ് ഒപ്പം ഉണ്ടായിരുന്ന അഫല്ലെ പിന്നീട് സ്റ്റോക്ക് സിറ്റിയിലേക്ക് വന്നു. നാലു സീസണോളം സ്റ്റോക്കിൽ ആയിരുന്നു. 34കാരനായ ഇബ്രാഹിം അഫലെ പി എസ് വിയിലൂടെ വളർന്ന താരമാണ്. പി എസ് വിക്ക് വേണ്ടി 160ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.