വീണ്ടും ഹ്യൂമേട്ടൻ, മുംബൈക്കെതിരെ കേരളം മുന്നിൽ

- Advertisement -

ഫുട്ബോളിൽ ബുദ്ധിയ്ക്ക് എത്ര സ്ഥാനമുണ്ട് എന്നത് ഓർമ്മിപ്പിച്ച ആദ്യ പകുതിയാണ് ഇന്ന് മുംബൈ സ്റ്റേഡിയത്തിൽ കണ്ടത്. അത്തരമൊരു നീക്കത്തിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ആദ്യ ഗോൾ കണ്ടെത്തിയത്. 23ആം മിനുട്ടിൽ ലഭിച്ച ഒരു ഫ്രീകിക്ക് അതിവേഗത്തിൽ എടുത്തുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ഗോൾ കണ്ടെത്തിയത്.

ഫൗൾ ചെയ്ത ഉടനെ തന്നെ ബോൾ സ്റ്റോപ്പ് ചെയ്ത് ഫ്രീകിക്ക് എടുത്ത പെകൂസൺ ഹ്യൂമിനെ ത്രൂ ബോളിലൂടെ കണ്ടെത്തുകയായിരുന്നു. അമ്രീന്ദറിനെ കടന്ന് ഹ്യൂം ഫിനിഷ് ചെയ്യുമ്പോഴും മുംബൈ ടീം ആ ഫൗളിനെ കുറിച്ച് പരാതി പറയുക യായിരുന്നു. ഫ്രീകിക്കിനെതിരെ മുംബൈ റഫറിയോട് പരാതി പറഞ്ഞു എങ്കിലും റഫറി ഗോൾ അനുവദിക്കുകയായിരുന്നു.

ഇയാൻ ഹ്യൂമിന്റെ സീസണിലെ നാലാം ഗോളാണ് ഇൻ പിറന്നത്. 41ആം മിനുട്ടിൽ തിയാഗോ സാന്റോസിലൂടെ സമനില നേടാൻ മുംബൈ ശ്രമിച്ചു എങ്കിലും സുഭാഷിഷ് രക്ഷകനായതു കൊണ്ട് സ്കോർ ആദ്യ പകുതി അവസാനിക്കുമ്പോഴും 1-0 ആയി തുടർന്നു‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement