ഐ എസ് എൽ ക്ലബായ ഹൈദരബാദ് എഫ് സിയിലെ അനിശ്ചിതത്വങ്ങൾ നീങ്ങുന്നു. ഹൈദരാബാദ് എഫ് സിക്ക് പുതിയ ഉടമകളെ ലഭിച്ചതായി പ്രമുഖ മാധ്യമപ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ ഒരു വലിയ കമ്പനി ആണ് ഹൈദരബാദിനെ ഏറ്റെടുക്കുന്നത് എന്നാണ് റിപ്പോർട്ട്. ഏതാണ് ആ കമ്പനി എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ആയിരുന്ന ഹൈദരബാദ് എഫ് സി പിരിച്ചു വിടലിന്റെ വക്കിൽ ആയിരുന്നു. ഐ എസ് എൽ അധികൃതർ ഹൈദരാബാദ് എഫ് സിക്ക് അന്ത്യശാസനം നൽകിയിരുന്നു. ഹൈദരാബാദ് എഫ് സിയെ ഉൾപ്പെടുത്താതെ ഐ എസ് എൽ ഫിക്സ്ചർ ഇറക്കാൻ വരെ ആലോചനകൾ ഉണ്ടായിരുന്നു.
പുതിയ നീക്കത്തോടെ ഹൈദരാബാദ് എഫ് സിയിലെ അനിശ്ചിതത്വങ്ങൾ ഒഴിയും എന്ന് പ്രതീക്ഷിക്കാം. ഹൈദരാബാദ് എഫ് സി സാമ്പത്തിക പ്രതിസന്ധി കാരണം ഡ്യൂറണ്ട് കപ്പിൽ നിന്ന് പിന്മാറിയിരുന്നു. അവരുടെ പല താരങ്ങളും ടീം വിടുകയും ചെയ്തു. നിരവധി ട്രാൻസ്ഫർ ബാൻ ഉള്ള ഹൈദരാബാദ് എഫ് സി പുതിയ സ്ക്വാഡ് ഒരുക്കുന്ന പ്രതിസന്ധി ഇപ്പോൾ മുന്നിൽ നേരിടുന്നുണ്ട്.