ഹൈദരാബാദ് എഫ് സിക്ക് ബ്രസീലിൽ നിന്ന് ഒരു അറ്റാക്കിങ് താരം

Newsroom

ഹൈദരാബാദ് എഫ്‌സി ഒരു വിദേശ താരത്തെ കൂടെ സൈൻ ചെയ്തു. ബ്രസീലിയൻ ആക്രമണകാരിയായ ഫിലിപ്പെ ഡ സിൽവ അമോറിമിന്റെ സൈനിംഗ് പൂർത്തിയാക്കിയതായി ക്ലബ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. 32 കാരനായ അദ്ദേഹം ഒരു വർഷത്തെ കരാറിൽ
ആണ് ഹൈദരാബാദ് എഫ് സിയിൽ എത്തിയത്‌

“ഹൈദരാബാദ് എഫ്‌സിക്കായി സൈൻ ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്,” കരാർ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അമോറിം പറഞ്ഞു. ഈ ക്ലബ്ബിന് കിരീടങ്ങൾ കൊണ്ടുവരിക എന്നതാണ് എന്റെ ലക്ഷ്യം, ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കാൻ ഞാൻ ആവേശഭരിതനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രസീലിയയിൽ ജനിച്ച ഫെലിപ്പ്, 2016-ൽ ഫ്ലുമിനെൻസിൽ ചേർന്നു. തായ്ലൻഡിലെ സുഫൻബുരിക്കൊപ്പം ആണ് ആദ്യനായി ഏഷ്യയിൽ എത്തിയത്. കഴിഞ്ഞ മൂന്ന് സീസണുകളിൽ അവിടെ ചെലവഴിച്ചു, അവിടെ 100 ഓളം മത്സരങ്ങൾ കളിപ്പുകയും. 2021-ൽ തായ് എഫ്എ കപ്പ് നേടുകയും ചെയ്തിരുന്നു