ഇന്ന് ഹൈദരബാദ് ചെന്നൈയിന് എതിരെ

Img 20220113 024750

ഇന്ന് ഗോവയിലെ മർഗോവിലുള്ള പിജെഎൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ചെന്നൈയിൻ എഫ്‌സി ഹൈദരാബാദ് എഫ്‌സിയുമായി ഏറ്റുമുട്ടും. ആദ്യ നാലിൽ എത്താൻ ഇരു ടീമുകൾക്കും നിർണായകമാകും ഈ മത്സരം.നാല് ജയവും രണ്ട് സമനിലയും നാല് തോൽവിയും ഉൾപ്പെടെ 14 പോയിന്റുമായി ചെന്നൈയിൻ എഫ്‌സി ആദ്യ നാലിന് പുറത്താണ് ഇരിക്കുന്നത്. മറുവശത്ത്, ഹൈദരാബാദ് എഫ്‌സി നാല് വിജയങ്ങളും നാല് സമനിലകളും രണ്ട് തോൽവികളുമടക്കം 16 പോയിന്റുമായി നാലാം സ്ഥാനത്ത് നിൽക്കുന്നു. കേരള ബ്ലാസ്റ്റേഴ്സിനോട് ഏറ്റ പരാജയം ഹൈദരബാദിന്റെ സീസണിലെ രണ്ടാം തോൽവി മാത്രമായിരുന്നു. സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈയിനെ നേരിട്ടപ്പോൾ ഹൈദരബാദ് പരാജയപ്പെട്ടിരുന്നു. ആ കണക്ക് തീർക്കൽ കൂടെ ഹൈദരാബാദിന്റെ ലക്ഷ്യമായിരിക്കും.

Previous articleഒരു ആഫ്രിക്കൻ നാഷൺസ് കപ്പും ഒരുപാട് 1-0 സ്കോർ ലൈനും
Next articleബംഗ്ലാദേശിന്റെ ബൗളിംഗ് കോച്ച് ഗിബ്സൺ പടിയിറങ്ങുന്നു