ഹൈദരാബാദ് എഫ് സിയും എ ടി കെ മോഹൻ ബഗാനും തമ്മിലുള്ള സെമി ഫൈനലിന്റെ ആദ്യ പാദം സമനിലയിൽ അവസാനിച്ചു. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒരു ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കും ആയില്ല. രണ്ടു ടീമുകളും നല്ല അവസരങ്ങൾ സൃഷ്ടിക്കുന്നതിലും പരാജയപ്പെട്ടു. ചില അവസരങ്ങൾ സൃഷ്ടിക്കപെട്ടപ്പോൾ ഗോൾ കീപ്പർമാരായ വിശാൽ കൈതും ഗുർമീതും രക്ഷയ്ക്ക് എത്തുകയും ചെയ്തു.

ഗുർമീത് ആണ് കൂടുതൽ സേവുകൾ നടത്തേണ്ടി വന്നത്. ആദ്യ പകുതിയിൽ എ ടി കെയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടിയും മടങ്ങി. ഇനി തിങ്കളാഴ്ച കൊൽക്കത്തയിൽ വെച്ച് ഇരു ടീമുകളും രണ്ടാം പാദ സെമി ഫൈനൽ കളിക്കും. കൊൽക്കത്തയിൽ ചെന്ന് എ ടി കെയെ തോല്‍പ്പിക്കുക ഹൈദരബാദിന് എളുപ്പമാകില്ല.




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



