“പരിക്ക് ആണ് ഹൈദരബാദിന്റെ പ്രശ്നം, താരങ്ങൾ തിരിച്ചെത്തിയൽ യഥാർത്ഥ കളി കാണാം”

- Advertisement -

ഐ എസ് എല്ലിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഏറ്റ വലിയ പരാജയത്തിന് കാരണം പരിക്ക് മാത്രമാണെന്ന് ഹൈദരാബാദ് എഫ് സി പരിശീലകൻ ഫിൽ ബ്രൗൺ. ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നായി എട്ടു ഗോളുകൾ ഹൈദരബാദ് വഴങ്ങിയിട്ടുണ്ട്. എന്നാൽ തന്റെ താരങ്ങൾ ഒക്കെ ഉടൻ പരിക്ക് മാറി എത്തും എന്നും അതു കഴിഞ്ഞ് പ്രകടനങ്ങളെ കുറിച്ച് വിലയിരുത്തൽ നടത്തൂ എന്നും ബ്രൗൺ പറയുന്നു.

എട്ടു ഗോളുകൾ വഴങ്ങി എങ്കിലും ആദ്യ രണ്ട് മത്സരങ്ങളിലും നല്ല കളി ഹൈദരാബാദ് കളിച്ചിട്ടുണ്ട്. ഇപ്പോൾ തങ്ങൾക്ക് സമയമാണ് വേണ്ടത്. അധികം താമസിയാതെ തന്നെ തങ്ങൾ കളിക്കാൻ ഉദ്ദേശിക്കുന്ന സുന്ദര ഫുട്ബോൾ എല്ലാവർക്കും കാണാൻ കഴിയുമെന്നും ഹൈദരാബാദ് കോച്ച് പറഞ്ഞു. ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാൻ ഇരിക്കുകയാണ് ഹൈദരാബാദ്. കേരള ബ്ലാസ്റ്റേഴ്സ് മികച്ച ടീമാണ്. അവർ ഈ സീസണിൽ മികച്ച താരങ്ങളെ ടീമിൽ എത്തിച്ചിട്ടുണ്ട്. പക്ഷെ ഇത് തങ്ങളുടെ ഹോം മത്സരമാണ്. അതുകൊണ്ട് തന്നെ ആദ്യ വിജയം നേടി ടീമിന്റെ ആത്മവിശ്വാസം തിരികെ കിണ്ടുവരാൻ ആകും ശ്രമം. അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement