ഹ്യൂമേട്ടൻ മുംബൈയെ കണ്ടം വഴി ഓടിക്കുന്നത് ഇതാദ്യമല്ല

- Advertisement -

ഇയാൻ ഹ്യൂമിന്റെ ഐ എസ് എല്ലിൽ ഏറ്റവും പ്രിയപ്പെട്ട എതിരാളികൾ മുംബൈ സിറ്റി ആകാം. ഹ്യൂം അവർക്കെതിരെ അടിച്ചു കയറ്റിയ ഗോളുകളുടെ എണ്ണം അതാണ് സൂചിപ്പിക്കുന്നത്‌. മുംബൈക്കെതിരെ ഇതുവരെ ഇയാൻ ഹ്യൂം കളിച്ചത് ഏഴു മത്സരങ്ങൾ. ആ എഴു മത്സരങ്ങളിൽ നിന്ന് അടിച്ചു കൂട്ടിയത് ഏഴു ഗോളുകളും.

തന്റെ 27 ഐ എസ് എൽ ഗോളുകളിൽ 7എണ്ണം മുംബൈക്കെതിരെ മാത്രം. എങ്കിലും കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സിയിൽ ഇതാദ്യമായാണ് ഇയാൻ ഹ്യൂം മുംബൈക്കെതിരെ വല കണ്ടെത്തുന്നത്. ഇതിനു മുന്നേ നേടിയ ആറു ഗോളുകളും എടികെ കൊൽക്കത്തയുടെ ജേഴ്സിയിലായിരുന്നു. അതിൽ ഒരു ഹാട്രിക്കും ഉൾപ്പെടുന്നു.

ഇന്ന് ഗോളോടെ ഇയാൻ ഹ്യൂം തുടർച്ചയായ രണ്ടാം മത്സരത്തിലും ഹീറോ ഓഫ് ദി മാച്ച് ആവുകയും ചെയ്തു‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement