“ഹൂപ്പർ തിളങ്ങും, ഇത് തുടക്കം മാത്രം” – വികൂന

Newsroom

കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ഗാരി ഹൂപ്പറിന്റെ പ്രകടനങ്ങൾക്ക് എതിരെ ആരാധകർ ഇതിനകം തന്നെ വിമർശനം ഉയർത്തുന്നുണ്ട്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ഹൂപ്പറിൽ തനിക്ക് വിശ്വാസം ഉണ്ട് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂന പറഞ്ഞു. ഹൂപ്പർ ആകെ ഒരു പെനാൾട്ടി ഗോൾ മാത്രമാണ് ഇതുവരെ കേരള ബ്ലാസ്റ്റേഴ്സിനായി നേടിയത്. നല്ല അവസരങ്ങൾ താരം നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു. ഹൂപ്പറിനെ മാറ്റി ജോർദൻ മുറേയെ അറ്റാക്കിൽ ഇറക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വികൂന.

ഹൂപ്പറും ജോർദാൻ മുറേയും ടീമിനൊപ്പം മികച്ച രീതിയിൽ ആണ് പരിശേലനം നടത്തുന്നത്. ഇത് സീസൺ തുടക്കം മാത്രമാണ്. ഇരുവർക്കും മികച്ച സീസണായിരിക്കും ഇത് എന്ന് തനിക്ക് ഉറപ്പുണ്ട്. വികൂന പറഞ്ഞു. രണ്ട് പേരും ഉടൻ തന്നെ ഗോളുകൾ കണ്ടെത്തും എന്നും വികൂന പറഞ്ഞു. അവസരങ്ങൾ സൃഷ്ടിക്കാനും ഗോൾ അടിക്കാനും കഴിവുള്ള താരങ്ങളാണ് രണ്ടു പേരും എന്നുൻ വികൂന പറഞ്ഞു.