ഈസ്റ്റ് ബംഗാൾ ഹിജാസി മഹറിന്റെ കരാർ പുതുക്കി

Newsroom

ഈസ്റ്റ് ബംഗാൾ എഫ്‌സി അവരുടെ ഡിഫൻസീവ് താരം ഹിജാസി മഹറിന്റെ കരാർ പുതുക്കി. 2025-26 സീസണിൻ്റെ അവസാനം വരെ നീണ്ടുനിൽക്കുന്ന കരാർ ആണ് ഹിജാസി മഹർ ഒപ്പുവെച്ചത്. 26കാരനായ ജോർദാനിയൻ ഈസ്റ്റ് ബംഗാൾ കലിംഗ സൂപ്പർ കപ്പ് കിരീടം നേടിയപ്പോൾ മികച്ച ഡിഫൻഡറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Picsart 24 06 25 22 07 07 262

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഈസ്റ്റ് ബംഗാളിൽ ചേർന്നതിന് ശേഷം, ഹിജാസി ഇതുവരെ 22 മത്സരങ്ങളിലായി 1,938 മിനിറ്റ് ഫുട്ബോൾ ഈസ്റ്റ് ബംഗാളിനായി കളിച്ചിട്ടുണ്ട്. മുംബൈ സിറ്റി എഫ്‌സിക്കെതിരായ ഈസ്റ്റ് ബംഗാളിൻ്റെ എവേ മത്സരത്തിൽ ഹിജാസി നേടിയ 14 ക്ലിയറൻസുകൾ ഒരു ഐഎസ്എൽ 2023-24 മത്സരത്തിൽ ഒരു കളിക്കാരൻ്റെ ഏറ്റവും കൂടുതൽ ക്ലിയറൻസുകൾ എന്ന റെക്കോർഡാണ്. കലിംഗ സൂപ്പർ കപ്പിൽ രണ്ട് ഗോളുകൾ നേടി ഹിജാസി തൻ്റെ സ്‌കോറിംഗ് മികവും പ്രകടിപ്പിച്ചിരുന്നു.