ഹൈദരാബാദ് എഫ് സിയുടെ ക്യാപ്റ്റൻ 2024വരെ ക്ലബിൽ തുടരും

Newsroom

ഹൈദരാബാദിന്റെ വിശ്വസ്തനായ താരം ജാവോ വിക്ടർ ക്ലബിൽ കരാർ പുതുക്കി. 2024 ജൂൺ വരെയുള്ള കരാറാണ് ബ്രസീലിയൻ താരം ഒപ്പുവെച്ചത്. മിഡ്‌ഫീൽഡിലും പ്രതിരോധത്തിലും അനായാസമായി കളിക്കുന്ന താരമാണ് വിക്ടർ.

Picsart 22 12 20 22 26 36 798

34 കാരൻ ഐ‌എസ്‌എൽ കിരീടം നേടിയ ഹൈദരാബാദ് സ്ക്വാഡിന്റെ അവിഭാജ്യ ഘടകമായിരുന്നു.  അവസാന മൂന്ന് വർഷമായി അദ്ദേഹം ഹൈദരാബാദിന് ഒപ്പം ഉണ്ട്. ഇതുവരെ 48 മത്സരങ്ങൾ താരം ഹൈദരബാദിനായി കളിച്ചിട്ടുണ്ട്. പത്ത് ഗോളുകളും മൂന്ന് അസിസ്റ്റും താരം ഈ മഞ്ഞ ജേഴ്സിയിൽ നേടിയിട്ടുണ്ട്.