Picsart 24 04 01 00 49 09 153

“ഇങ്ങനെ ഒരു സിക്സ് അടിക്കാൻ ഒന്നര വർഷം കാത്തു നിന്നു” – പന്ത്

ഇന്നലെ ചെന്നൈ സൂപ്പർ കിങ്സിനെതിരെ മികച്ച അർധ സെഞ്ച്വറിയോടെ ഫോമിലേക്ക് ഉയർന്ന റിഷഭ് പന്ത് തന്റെ ഇന്നിംഗ്സിനെ കുറിച്ച് മത്സര ശേഷം സംസാരിച്ചു. റിഷഭ് പന്ത് മുമ്പ് പലപ്പോഴും അടിച്ചിട്ടുള്ളത് പോലെ ഒരു ഒറ്റ കൈ കൊണ്ടുള്ള സിക്സും അടിച്ചിരുന്നു‌. താൻ ഒന്ന വർഷമായി ഇങ്ങനെ ഒരു സിക്സ് അടിക്കാൻ കാത്തിരിക്കുന്നു എന്ന് പന്ത് പറഞ്ഞു.

“ഞാൻ അധികം ക്രിക്കറ്റ് കളിച്ചിട്ടില്ലാത്തതിനാൽ തുടക്കത്തിൽ എൻ്റെ സമയമെടുത്താണ് കളിച്ചത്‌ പക്ഷേ എനിക്ക് അവസാനം മത്സരം മാറ്റാൻ കഴിയുമെന്ന് ഞാൻ വിശ്വസിച്ചു.” പന്ത് പറഞ്ഞു.

ഒരു കൈ കൊണ്ടുള്ള സിക്സ്. ഒന്നവര വർഷം ഞാൻ അങ്ങനെ ഒന്ന് അടിക്കാൻ കാത്തിരുന്നു. ക്രിക്കറ്റ് ആണ് എന്റെ ജീവിതം. ഇത് ചെയ്യാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്‌ ഒരു ക്രിക്കറ്റർ എന്ന നിലയിൽ ഇനിയും പഠിക്കേണ്ടതുണ്ട്,” പന്ത് മത്സരത്തിന് ശേഷമുള്ള ചടങ്ങിൽ പറഞ്ഞു.

Exit mobile version