ഹാളിചരൺ നർസാരി ഇനി ബെംഗളൂരു എഫ് സി താരം

Newsroom

ഹാളിചരൺ നർസാരി ഹൈദരാബാദ് എഫ് സി വിട്ടു. താരം ബെംഗളൂരു എഫ് സിയിലേക്കുള്ള തന്റെ ട്രാൻസ്ഫർ പൂർത്തിയാക്കി. മൂന്ന് വർഷത്തെ കരാർ ആണ് താരം ക്ലബിൽ ഒപ്പുവെച്ചത്. താരം 2020 തുടക്കത്തിലായിരുന്നു ഹൈദരബാദിൽ എത്തിയത്.

ഹാളിചരൺ 23 01 26 12 38 17 897

ആസാം വിങ്ങർ ഹാളിചരൺ അതിനു മുമ്പ് രണ്ട് വർഷം കേരള ബ്ലാസ്റ്റേഴ്സ് ടീമിലായിരുന്നു. ഈ സീസണിൽ ഹൈദരബാദിനായി 19 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ച നർസാരി 3 ഗോളുകളും 6 അസിസ്റ്റും സംഭാവന ചെയ്ത് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഹൈദരാബാദ് താരം രോഹിത് ദാനുവും ബെംഗളൂരു എഫ് സിയിൽ എത്തിയിട്ടുണ്ട്.

ഐ എസ് എല്ലിൽ ഇതുവരെ 103 മത്സരങ്ങൾ നർസാരി കളിച്ചിട്ടുണ്ട്. മുമ്പ് എഫ് സി ഗോവയ്ക്കു വേണ്ടിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനും വേണ്ടിയും ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട് നർസാരി. ഐ ലീഗിൽ ഡി എസ് കെ ശിവജിയൻസിനു വേണ്ടിയും നർസാരി ബൂട്ട് കെട്ടിയിട്ടുണ്ട്.