ഐ എസ് എല്ലിൽ മികച്ച താരങ്ങളിൽ ഒരാളായ ഗ്രെഗ് സ്റ്റുവടർട്ട് മുംബൈ സിറ്റി വിടുന്നു. ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹം ഐ എസ് എൽ വിടും. സ്കോട്ടിഷ് ലീഗിൽ നിന്ന് ഗ്രെഗ് സ്റ്റുവർട്ടിന് ഓഫറുകൾ ഉണ്ട്. അവയിൽ ഒന്ന് താരം സ്വീകരിക്കും. ഡുണ്ടീ യുണൈറ്റഡ്, മതർവെൽ എന്നിവർ താരത്തിനായി രംഗത്ത് ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ. സ്റ്റുവർട്ട് സൂപ്പർ കപ്പിന് മുംബൈ സിറ്റിക്ക് ഒപ്പം ഉണ്ടാകില്ല. അതുകൊണ്ട് തന്നെ താരത്തിന് പകരം ആൽബർട്ട് നൊഗുവേരയെ മുംബൈ സിറ്റി സ്ക്വാഡിൽ ചേർത്തിട്ടുണ്ട്.
2022ൽ ആയിരുന്നു ഗ്രെഗ് ജംഷദ്പൂർ വിട്ട് മുംബൈ സിറ്റിയിൽ എത്തിയത്. മുംബൈയെ ഷീൽഡ് നേടാൻ അദ്ദേഹം സഹായിച്ചിരുന്നു. നേരത്തെ ജംഷദ്പൂർ ഐ എസ് എൽ ഷീൽഡ് നേടുന്നതിലും വലിയ പങ്കു വഹിക്കാൻ സ്റ്റുവർട്ടിനായിരുന്നു. പത്ത് ഗോളും പത്ത് അസിസ്റ്റും ആ സീസണിൽ ജംഷദ്പൂരിൽ സ്റ്റുവർട്ട് സംഭാവന ചെയ്തിരുന്നു.
സ്കോട്ടിഷ് ലീഗ് സ്വന്തമാക്കിയ റേഞ്ചേഴ്സ് ടീമിൽ നിന്നായിരുന്നു ഗ്രെഗ് ആദ്യമായി ഐ എസ് എല്ലിലേക്ക് എത്തിയത്. സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സിൽ രണ്ട് സീസണുകൾ ചെലവഴിക്കുന്നതിന് മുമ്പ്, 31-കാരൻ സ്കോട്ട്ലൻഡിലെയും ഇംഗ്ലണ്ടിലെയും വിവിധ ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്.