Picsart 23 12 24 15 43 33 145

ഗ്രെഗ് സ്റ്റുവർട്ടിന് 3 മത്സരത്തിൽ വിലക്ക്, ലിസ്റ്റണ് 4 മത്സരവും ആകാശ് മിശ്രക്ക് 3 മത്സരവും നഷ്ടമാകും

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇത് വിലക്കിന്റെ സമയം. മോഹൻ ബഗാനും മുംബൈ സിറ്റിയും തമ്മിലുള്ള മത്സരത്തിനിടയിൽ വിലക്ക് കിട്ടിയ മൂന്ന് താരങ്ങളുടെ വിലക്ക് കാലാവധി നീളും. മുംബൈ സിറ്റിയുടെ മധ്യനിര താരം ഗ്രെഗ് സ്റ്റുവർട്ടിനെ മൂന്ന് മത്സരങ്ങളിലേക്ക് ആണ് എ ഐ എഫ് എഫ് വിലക്കിയിരിക്കുന്നത്. ഗ്രെഗ് സ്റ്റുവർട്ടിന് മാത്രമല്ല മുംബൈ സിറ്റിയുടെ ആകാശ് മിശ്രക്കും മൂന്ന് മത്സരങ്ങളിൽ വിലക്ക് ഉണ്ട്. ഇരുവർക്കും വേണമെങ്കിൽ അപ്പീൽ ചെയ്യാം.

മുംബൈ സിറ്റിയുടെ അടുത്ത മൂന്ന് മത്സരങ്ങൾ, അതായത് ഇന്ന് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് എതിരായ മത്സരവും അതു കഴിഞ്ഞ് വരുന്ന ചെന്നൈയിനും പഞ്ചാബിനും എതിരായ മത്സരങ്ങളും ഇരുവർക്കും നഷ്ടമാകും.

മോഹൻ ബഗാൻ താരം ലിസ്റ്റൺ കൊളാസോയ്ക്ക് നാലു മത്സരങ്ങളിലേക്ക് ആണ് വിലക്ക് ലഭിച്ചിരിക്കുന്നത്‌. ഇന്നലെ ബഗാനായി കളിക്കാതിരുന്ന ലിസ്റ്റണ് ഇനി കേരള ബ്ലാസ്റ്റേഴ്സ്, ഹൈദരാബാദ്, ഈസ്റ്റ് ബംഗാൾ എന്നിവർക്ക് എതിരായ മത്സരങ്ങൾ നഷ്ടമാകും.

Exit mobile version