ഗോകുലം കേരള യുവതാരത്തെ സ്വന്തമാക്കി ഒഡീഷ

Sebastian Thangmuansang 1616500597 59339 800x447
- Advertisement -

ഗോകുലം കേരളയുടെ യുവ ഡിഫൻഡർ സെബാസ്റ്റ്യൻ തങ്മുവൻസങിനെ ഒഡീഷ എഫ് സി സ്വന്തമാക്കി. കഴിഞ്ഞ ദിവസമാണ് മണിപ്പൂരുകാരനായ യുവതാരവുമായി ഒഡീസ്ഗ കരാറിൽ എത്തിയത്. 22കാരനായ താരം കഴിഞ്ഞ സീസണിൽ ഗോകുലം കേരളക്ക് ഒപ്പം ഐ ലീഗ് കിരീടം നേടിയ താരമാണ്. അവസാന രണ്ടു വർഷവും ഗോകുലം കേരളയ്ക്ക് ഒപ്പം സെബാസ്റ്റ്യൻ ഉണ്ടായിരുന്നു.

നെരോക എഫ് സിയിൽ നിന്നായിരുന്നു സെബാസ്റ്റ്യൻ ഗോകുലം കേരളയിൽ എത്തിയത്. അതിനു മുമ്പ് ചെന്നൈ സിറ്റിക്ക് വേണ്ടിയും പൂനെ സിറ്റിക്ക് ഒപ്പവും താരം ഉണ്ടായിരുന്നു. പൂനെ സിറ്റിക്കൊപ്പം ഐ എഫ് എ ഷീൽഡ് കിരീടം സെബാസ്റ്റ്യൻ സ്വന്തമാക്കിയിട്ടുണ്ട്. ഒഡീഷയുമായി രണ്ട് വർഷത്തെ കരാർ ആണ് താരം ഒപ്പുവെച്ചത്.

Advertisement