ഐഎസ്എൽ റഫറിയിങ് നിലവാരത്തിനെതിരെ ഗോവ പരിശീലകൻ

ഐ എസ് എൽ റഫറിയിങ് ഇനിയും മെച്ചപ്പെടാൻ ഉണ്ടെന്ന് ഗോവ പരിശീലകൻ. താൻ ഇതിനെ കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അങ്ങനെ ചെയ്താൽ തനിക്ക് സസ്‌പെൻഷൻ കിട്ടാൻ സാധ്യത ഉണ്ടെന്നും ഗോവ പരിശീലകൻ സെർജിയോ ലൊബേറ. എ ടി കെ ക്ക് എതിരായ മത്സരത്തിൽ ഗോവക്ക് അർഹിച്ച പെനാൽറ്റി റഫറി നൽകാതിരുന്നതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മത്സരത്തിന്റെ 54 ആം മിനുട്ടിലാണ് ഗോവ പെനാൽറ്റിക്ക് അപ്പീൽ ചെയ്തത്. ഗോവൻ താരം മൻവീർ സിങ്ങിന്റെ ഷോട്ട് കൊൽക്കത്ത ഡിഫൻഡർ ആന്ദ്രേ ബികെയുടെ കയ്യിലാണ് തട്ടിയത്. പക്ഷെ പെനാൽറ്റി നൽകാൻ റഫറി തയ്യാറായില്ല. ഇതേ കുറിച്ചുള്ള ചോദ്യത്തിനാണ് ഗോവ പരിശീലകൻ തന്റെ അതൃപ്തി പ്രകടിപ്പിച്ചത്. അത് ഒരു ക്ലിയർ പെനാൽറ്റി ആയിരുന്നെനും എങ്കിലും റഫറിയുടെ തീരുമാനത്തോട് തർക്കിക്കാൻ താനില്ലെന്നും അദ്ദേഹം പറഞ്ഞു. ലീഗിന്റെ നിലവാരം മെച്ചപ്പെടാൻ എല്ലാവരും ശ്രമിക്കേണ്ടതുണ്ടെന്നും ആദ്ദേഹം കൂട്ടി ചേർത്തു.

Exit mobile version