സ്മിത്തിന്റെയും വാർണറുടെയും തിരിച്ച് വരവ് സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം- ലാംഗർ

സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും വിലക്ക് മാറി ടീമിൽ തിരിച്ചെത്തുന്നത് സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട കാര്യമാണെന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം പരിശീലകൻ ജസ്റ്റിൻ ലാംഗർ. നീലൻഡ്‌സ് ബോൾ ചുരണ്ടൽ വിവാദത്തിൽ വിലക്ക് മാറി സ്റ്റീവ് സ്മിത്ത്, വാർണർ എന്നിവർ തിരിച്ചെത്താൻ 4 മാസം ശേഷിക്കെയാണ് പരിശീലകൻ തന്റെ നിലപാട് വ്യക്തമാക്കിയത്.

വ്യക്തമായ നടപടികളിലൂടെ മാത്രമേ ഇരുവരുടെയും തിരിച്ചു വരവ് പറ്റൂ. പെട്ടെന്നൊരു ദിവസം അവർ തിരിച്ചെത്തി എന്ന് പറഞ്ഞു കാര്യങ്ങൾ തീരുമാനിക്കാനാവില്ല. അത് അവരോടും നിലവിലെ ടീമിനോടും ഉള്ള നീതികേടാകും എന്നും ആദ്ദേഹം പറഞ്ഞു. നേരത്തെ വാർണറും സ്മിത്തും ലാംഗറിനെ നേരിട്ട് കണ്ട് ചർച്ച നടത്തിയിരുന്നു.

Exit mobile version