ഗോവയും പതിവ് ഗോളടിയും!!! ചെന്നൈയിനെ തകർത്തു കൊണ്ട് ഗോവ തുടങ്ങി

- Advertisement -

എഫ് സി ഗോവ കഴിഞ്ഞ സീസൺ നിർത്തിയെടുത്ത് നിന്ന് വീണ്ടും തുടങ്ങിയിരിക്കുകയാണ്. ഐ എസ് എല്ലിൽ ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിൽ ചെന്നൈയിനെ തകർത്തു കൊണ്ടാണ് ഗോവ തുടങ്ങിയത്. ഗോവയിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ഗോവയുടെ വിജയം. ഏഴു ഇന്ത്യൻ താരങ്ങളുമായി ഇറങ്ങിയാണ് ഈ വൻ വിജയം ഗോവ നേടിയത്.

ആദ്യ പകുതിയിൽ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സൈമൻലെൻ ദുംഗലിന്റെ ഗോളിലൂടെ ആണ് ഗോവ ആദ്യ മുന്നിൽ എത്തിയത്. രണ്ടാം പകുതിയിൽ കോറോ ഗോവയുടെ ലീഡ് ഇരട്ടിയാക്കി. ജാക്കിചന്ദ് വലതു വിങ്ങിൽ നിന്ന് നൽകിയ പാസ് കൈക്കലാക്കി കോറോ പന്ത് വലയിൽ എത്തിക്കുകയായിരുന്നു. കോറോയുടെ ഐ എസ് എല്ലിലെ 35ആം ഗോളാണിത്.

കളിയുടെ അവസാനം പെനയിലൂടെ ഗോവ മൂന്നാം ഗോളും നേടി. ഒരു ഫ്രീകിക്കിൽ നിന്നായിരുന്നു ഡിഫൻസിനെ കബളിപ്പിച്ചു കൊണ്ട് പെന ഗോൾ നേടിയത്. ഗോവ അവസാന 11 ഹോം മത്സരങ്ങളിൽ 8 മത്സരങ്ങളിലും മൂന്നോ അതിൽ അധികമോ ഗോൾ നേടിയിട്ടുണ്ട്.

Advertisement