യുവ പ്രതീക്ഷയായ ഗിവ്സൺ സിങ്ങിനെ കേരള ബ്ലാസ്റ്റേഴ്സ് റാഞ്ചും

- Advertisement -

ട്രാൻസ്ഫർ വിൻഡോയിൽ ഈസ്റ്റ് ബംഗാളിനെ കീഴ്പ്പെടുത്തി കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് ഒരു സൈനിംഗിനോട് അടുക്കുന്നു. ആരോസിന്റെ മധ്യനിര താരമായ ഗിവ്സൺ സിംഗുമായാണ് കേരള ബ്ലാസ്റ്റേഴ്സ് കരാർ ധാരണയിൽ എത്തിയിരിക്കുന്നത്. ഈസ്റ്റ് ബംഗാൾ ഗിവ്സണെ സൈൻ ചെയ്യും എന്നാണ് കരുതിയത് എങ്കിലും കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഫർ ആണ് ഇപ്പോൾ താരം അംഗീകരിച്ചിരിക്കുന്നത്.

17കാരനായ താരത്തെ ദീർഘകാല കരാറിൽ സ്വന്തമാക്കാൻ ആണ് കേരള ബ്ലാസ്റ്റേഴ്സ് തീരുമാനം. മിനേർവ പഞ്ചാബ് അക്കാദമിയിലൂടെ വളർന്നു വന്ന താരം അവസാന സീസണിൽ ഇന്ത്യൻ ആരോസിന്റെ ആദ്യ ഇലവനിലെ സ്ഥിരാങ്കം ആയിരുന്നു. ഗിവ്സണെ സൈൻ ചെയ്താലും അടുത്ത സീസണിൽ ആരോസിന് തന്നെ ലോണടിസ്ഥാനത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നൽകിയേക്കും. ഇന്ത്യയുടെ അണ്ടർ 17, അണ്ടർ 20 ടീമുകളുടെ മധ്യനിരയിലും ഗിവ്സൺ കളിച്ചിട്ടുണ്ട്.

Advertisement