കേരള ബ്ലാസ്റ്റേഴ്സ് മിഡ്‌ഫീൽഡിലേക്ക് പുതിയ താരം, ഫ്രെഡിയെ സ്വന്തമാക്കി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് ഒരു ഇന്ത്യൻ സൈനിംഗ് കൂടെ പൂർത്തിയാക്കി. മിഡ്ഫീൽഡർ ഫ്രെഡി ലല്ലാവ്മയെ ആണ് പഞ്ചാബ് എഫ്‌സിയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ട്രാൻസ്ഫർ ഇന്ന് അവർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫ്രെഡി 2026 വരെ നീണ്ടു നിൽക്കുന്ന മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെച്ചു.

കേരള ബ്ലാസ്റ്റേഴ്സ് 23 08 31 15 53 12 726

കഴിഞ്ഞ രണ്ട് സീസണുകളിൽ, 21 കാരനായ മിസോറം സ്വദേശി പഞ്ചാബ് എഫ്‌സിയ്‌ക്കൊപ്പം ഹീറോ ഐ-ലീഗിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. കഴിഞ്ഞ സീസണിൽ അവരോടൊപ്പം കിരീടവും നേടി.

ഒരു ഡിഫൻസീവ് മിഡ്ഫീൽഡർ ആണെങ്കിലും, ലല്ലവ്മവ്മ മിഡ്ഫീൽഡിനുള്ളിൽ ഒന്നിലധികം പ്ലേയിംഗ് പൊസിഷനുകളിൽ കളിക്കുന്നതിൽ സമർത്ഥനാണ്.

“ഫ്രെഡി ടീമിലേക്ക് വളരെ നല്ല അഡീഷനാണ്. അവൻ ചെറുപ്പമാണ്, മധ്യനിരയിൽ കളിയെ സ്വാധീനിക്കാനും നിയന്ത്രിക്കാനുമുള്ള കഴിവ് അവനുണ്ട്‌. ടീമിന്റെ വിജയത്തിന് സംഭാവന നൽകാനും കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” സ്ങ്കിങ്കിസ് സൈനിംഗിനെ കുറിച്ച് പറഞ്ഞു.

“ഈ ആവേശകരമായ അവസരത്തിന് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. രാജ്യത്തെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്, ഒരു കളിക്കാരനെന്ന നിലയിലുള്ള എന്റെ വളർച്ചയുടെ അടുത്ത വലിയ ചുവടുവയ്പായി ഈ അവസരത്തെ ഞാൻ കാണുന്നു.” ഫ്രെഡി പറഞ്ഞു.